Top

കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റര്‍ ഒരുങ്ങുന്നു

കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റര്‍ ഒരുങ്ങുന്നു

കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റര്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഒരുങ്ങുന്നു. കല്ലേറ്റുകരയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനലിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിര്‍മാണ പ്രവൃത്തനങ്ങള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചര്‍ അറിയിച്ചു. 2.18 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

സെറിബ്രല്‍ പാള്‍സി, സ്പൈനല്‍ ഇഞ്ചുറി, ഒരു വശം തളര്‍ന്നു പോയവര്‍ എന്നിങ്ങനെ നാഡീസംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് വെള്ളത്തിന്റെ പ്രഷറും ടെംപറേച്ചറും നിയന്ത്രിച്ചുകൊണ്ട് തെറാപ്പി നടത്തുന്ന സമ്പ്രദായമാണ് ഹൈഡ്രോ തെറാപ്പി.

ഇത്തരം ചികിത്സാരീതി ഉപയോഗിക്കുന്ന ഇന്ന് അപൂര്‍വം ചില സ്ഥാപനങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ഉള്ളൂ. കേരളത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് ഇത്തരത്തിലൊരു തെറാപ്പി സമ്പ്രദായം ഏറെ ഗുണം ചെയ്യും. അമേരിക്കന്‍ ഡിസബിലിറ്റി ആക്ടിലെ മാനദണ്ഡപ്രകാരം ഉള്ള ഹൈഡ്രോ തെറാപ്പി സംവിധാനമാണ് ഇവിടെ സ്ഥാപിക്കുക.


Next Story

Related Stories