TopTop

മലേറിയ മരുന്ന് കയറ്റുമതി ഇന്ത്യ നിരോധിച്ചു

മലേറിയ മരുന്ന് കയറ്റുമതി ഇന്ത്യ നിരോധിച്ചു

മലേറിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ (Hydroxychloroquine), അതിന്റെ മറ്റ് വകഭേദങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കായി പ്രസ്തുത മരുന്ന് പരീക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കയറ്റുമതിയ്ക്ക് നിരോധനം.

നിലവില്‍ കോവിഡ് 19നു ആംഗിക്കരിക്കപ്പെട്ട മരുന്നുകളോ വാക്സിനുകളോ ഇല്ല. നിലവിലുള്ള ചികിത്സാ രീതികളില്‍ പഠനം നടത്തുകയാണ് ഇപ്പോള്‍ ഗവേഷകര്‍. ശ്വാസോഛ്വാസത്തിനുള്ള സപ്പോര്‍ട്ടീവ് കെയര്‍ മാത്രമാണു ഇപ്പോള്‍ നല്‍കുന്നത്.

കോവിഡ് ബാധിച്ചവര്‍ക്ക് നാല്‍കാവുന്ന മരുന്നുകളില്‍ ഒന്നായി പരീക്ഷിക്കപ്പെട്ട മരുന്നാണ് മലേറിയയ്ക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിന്‍. അമേരിക്കാന്‍ സോസെറ്റി ഓഫ് ഹെല്‍ത്ത് സിസ്റ്റം ഫാര്‍മസിസ്റ്റ് കഴിഞ്ഞ ആഴ്ച ദൌര്‍ലഭ്യ പട്ടികയില്‍ പെടുത്തിയ മരുന്നാണ് ഇത്.

കഴിഞ്ഞ ദിവസം മലേറിയ മരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും പ്രതിരോധമരുന്നായി ഉപയോഗിക്കാം എന്നു ഇന്‍ഡ്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് പ്രസ്താവിച്ചിരുന്നു. എന്നാല്‍ മരുന്നിന്റെ അനിയന്ത്രിതമായ ഉപയോഗം തടഞ്ഞുകൊണ്ട് ഇന്നലെ ഐ സി എം ആര്‍ രംഗത്തെത്തി. ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും പരീക്ഷണ ഘട്ടത്തിലാണെന്നും ഐ സി എം ആര്‍ വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.




Next Story

Related Stories