TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 2 ദശലക്ഷം കവിഞ്ഞു; 5 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 9 ദിവസത്തിനുള്ളില്‍

ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 2 ദശലക്ഷം കവിഞ്ഞു; 5 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 9 ദിവസത്തിനുള്ളില്‍

രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 20 ലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 20,06,760 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗം ബാധിച്ചത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളത്. ഒന്നാമതുള്ള യുഎസ്സില്‍ 4,991,802 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎസ്സില്‍ ഏറ്റവും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 335 മരണങ്ങളാണ്. കോവിഡ് കേസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ 2,873,304 കേസുകളാണുള്ളത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 274 മരണങ്ങള്‍. ഇന്ത്യ മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ മരണങ്ങള്‍ 888 എണ്ണം.

വെറും 9 ദിവസം കൊണ്ടാണ് ഇന്ത്യയില്‍ 5 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂലൈ 28നായിരുന്നു രാജ്യത്ത് 1.5 ദശലക്ഷം കേസുകള്‍ കവിഞ്ഞത്. ദിനംപ്രതി 50,000ത്തില്‍ക്കൂടുതല്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇന്ന് രാവിലെ ആരോഗ്യമന്ത്രാലയം അറിയിച്ചതനുസരിച്ച് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 56,000 കോവിഡ് കേസുകളാണ്. ഇതുവരെ 40,000 പേര്‍ മരണമടഞ്ഞു. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതലുള്ളത്.


Next Story

Related Stories