TopTop

ചൈനയിൽ റിപ്പോർട്ട് ചെയ്ത 'അജ്ഞാത വൈറസ്' കൊറോണയെന്ന് സ്ഥിരീകരണം, യാത്രാ മുന്നറിയിപ്പുമായി ഇന്ത്യ

ചൈനയിൽ റിപ്പോർട്ട് ചെയ്ത

മധ്യ ചൈനീസ് നഗരമായ വുഹാനിൽ ഇതുവരെ അജ്ഞാതമായിരുന്ന വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ രണ്ടായി. 41 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ന്യുമോണിയയെ തുടര്‍ന്നാണ്‌ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ന്യുമോണിയക്കു കാരണം പുതിയ തരം കൊറോണ വൈറസ് ആണെന്ന് എന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.

അതേസമയം, ചൈനയിലെ രോഗബാധ കൊറോണ വൈറസെന്ന് സ്ഥിരീകരിച്ചതോടെ ചൈനയിലേക്ക് യാത്ര പരമാവധി ഒഴിവാക്കണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും മന്ത്രാലം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. സ്വീകരിക്കേണ്ട നടപടികളും മുന്നറിയിപ്പിനൊപ്പം മന്ത്രാലയും കൂട്ടിച്ചേർക്കുന്നുണ്ട്.

വ്യക്തിഗത ശുചിത്വം കർശനമായി പാലിക്കുക. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് പതിവാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മുഖം പൊത്തുക. അസുഖ ബാധിതരെന്ന് സംശയിക്കുന്നവരുമായി അടുത്തിടപഴകാതിരിക്കുക. മൃഗങ്ങളുമായും ശുചിചത്വമില്ലാതെ സൂക്ഷിച്ചിരിക്കുന്നതുമായ മാംസം എന്നിവ ഉപയോഗിക്കാതിരിക്കുക. മൃഗ വളർത്ത് കേന്ദ്രങ്ങൾ, മാർക്കറ്റ്, അറവുശാലകൾ എന്നിവിടങ്ങളിലെ സന്ദർശനം ഒഴിവാക്കുക എന്നിവയുൾപ്പെടെയാണ് മുന്നറിയിപ്പിൽ പറയുന്നത്.

യാത്രക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവർക്ക് അരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മതിയായ മുൻ കരുതൽ സ്വീകരിക്കണമെന്നും എയർപോർട്ടിൽ ഉൾപ്പെടെ ഇക്കാര്യം അറിയിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ മാസം അവസാനത്തോടെയാണ് വുഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. വൈറസ് അണുബാധ മൂലം അസാധാരണമാംവിധം വൃക്ക തകരാവുകയും ഒന്നിലധികം അവയവങ്ങൾക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ കാണുകയും ചെയ്ത വിധം വുഹാനില്‍ 69 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജനുവരി 15 ന് അദ്ദേഹം മരിച്ചുവെന്ന് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. കൂടുതല്‍ ആളുകള്‍ സമാനമായ രോഗ ലക്ഷണങ്ങളോടെ എത്താന്‍ തുടങ്ങിയതോടെയാണ് രോഗം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. ഹോങ്കോങ്ങിലെ പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, വൈറസിന്റെ സാന്നിധ്യം ജപ്പാനിലും കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് പൗരനിലാണ് പരിശോധനാഫലം പോസിറ്റീവായതെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നും ജനുവരി ആറിന് പനി ലക്ഷണങ്ങളോടെ ഇയാള്‍ ജപ്പാനില്‍ തിരിച്ചെത്തിയതാണെന്നാണ്‌ നിഗമനം. വൈറസ് ബാധ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം വൈറസുകള്‍ക്ക് മരുന്നോ ചികിത്സയോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന വൈറസാണ് കൊറോണ. പനി, ചുമ, തുമ്മൽ തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങളാണ്. മാരകമായ മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം (MERS- CoV)-മിനും സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം (SARS- CoV)-മിനും വരെ കാരണമാകുന്നത് ഈ വൈറസാണ്.


Next Story

Related Stories