TopTop
Begin typing your search above and press return to search.

2021 മാര്‍ച്ചോടെ ഇന്ത്യയില്‍ കോവിഡ് വാക്‌സിൻ ലഭ്യമായേക്കും: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

2021 മാര്‍ച്ചോടെ ഇന്ത്യയില്‍ കോവിഡ് വാക്‌സിൻ ലഭ്യമായേക്കും: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഒമ്പത് മാസം പിന്നിടുമ്പോഴും രൂക്ഷമായി തന്നെ തുടരുകയാണ്. ആര്‍ജ്ജിത പ്രതിരോധ ശേഷി എന്ന വാദം ഇതിനോടകം തള്ളിയ ലോകാരോഗ്യ സംഘടന വാക്‌സിന്‍ തന്നെയാണ് പ്രതീക്ഷ നല്‍കുന്നതെന്നും എന്നാല്‍ ഇത് എന്ന് സാധ്യമാവുമെന്ന് പറയാനാവില്ലെന്നും വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാവുമെന്ന സൂചന നല്‍കുകയാണ് രാജ്യത്ത് കോവിഡ് മരുന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്ന സെറം ഇന്‍സ്റ്റിട്ട്യൂട്ട്.

ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിനാണ് സിറം ഇന്ത്യയില്‍ പരീക്ഷണത്തിന് വിധേയമാക്കുന്നത്. 'ഒന്നിലധികം നിര്‍മ്മാതാക്കളാണ് നിലവില്‍ വാക്‌സിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്' വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയുള്‍പ്പെടെ വേഗത്തില്‍ ലഭ്യമാവുന്ന സാഹചര്യം ഉണ്ടായാല്‍ 2021 മാര്‍ച്ചോടെ ഇന്ത്യക്ക് കോവിഡ് -19 വാക്‌സിന്‍ ലഭിച്ചേക്കാമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ജാദവിന്റെ പ്രതികരണം. ഇന്ത്യന്‍ എകസ്പ്രസിനോടായിരുന്നു അദ്ദേഹം ഇത്തരം ഒരു അഭിപ്രായം മുന്നോട്ട് വയ്ക്കുന്നത്.

വാക്‌സിന്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ അതിവേഗംമുന്നോട്ട് നീങ്ങുകയാണ്. രണ്ട് നിര്‍മ്മാതാക്കള്‍ ഇതിനകം വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് മറ്റൊന്ന് രണ്ടാം ഘട്ട പരീക്ഷണവും നടക്കുകയാണ്. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ പരീക്ഷണ രംഗത്തേക്ക് കടന്നുവരുന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ വാക്‌സിന്‍ ഉത്പാദത്തിന്റെയും ആവശ്യകതയെ കുറിച്ചും ഡോ. സുരേഷ് ജാദവ് പ്രതികരിക്കുന്നുണ്ട്. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് നടന്ന ഇ സമ്മിറ്റിവാണ് ഡോ. സുരേഷ് ജാദവ് ഈ കണക്കുകള്‍ പങ്കുവയ്ക്കുന്നത്. ''വാക്‌സിനായുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ മുന്നോട്ട് പോയാല്‍ പ്രതിവര്‍ഷം 700-800 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ജനസംഖ്യയുടെ 55 ശതമാനം 50 വയസ്സിന് താഴെയുള്ളവരാണ്. എന്നാല്‍ വാക്‌സിനുകളുടെ ലഭ്യതയനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കണം ആദ്യം വാക്‌സിനുകള്‍ ലഭ്യമാക്കേണ്ടത്. തുടര്‍ന്ന് 60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കും, മറ്റ് അസുഖങ്ങളോടൊപ്പം കോവിഡ് ബാധിക്കുന്നവര്‍ക്കുമായിരിക്കും ആദ്യ പരിഗണ ലഭിക്കണം'.

നിലവിലെ രീതിയില്‍ മുന്നോട്ട് പോയാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, '2020 ഡിസംബറോടെ 60-70 ദശലക്ഷം ഡോസ് വാക്സിനുകള്‍ തയ്യാറാകും, പക്ഷേ ലൈസന്‍സിംഗ് ക്ലിയറന്‍സിനുശേഷം 2021 ല്‍ മാേ്രത അത് വിപണിയില്‍ വരുകയുള്ളു. അതിനുശേഷം, ഗവണ്‍മെന്റിന്റെ അനുമതിയോടെ കൂടുതല്‍ കൂടുതല്‍ ഡോസുകള്‍ നിര്‍മ്മിക്കും.' എന്നും അദ്ദേഹം വ്യക്തമാക്കുന്നു. സാധാരണ ഗതിയില്‍ ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി എട്ട് മുതല്‍ 10 വര്‍ഷം വരെ എടുക്കും, എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും നടത്തുന്നതിന് ലോകാരോഗ്യ സംഘടന മുന്‍കൈയെടുത്തതായും ഡോ. സുരേഷ് ജാദവ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ വാക്‌സില്‍ പ്രയോഗത്തില്‍ വരുത്തുന്നതിന് മുന്‍പ് ഇവ പരിശോധിച്ച ഗുണ നിലവാരം ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നായിരുന്നു ഇതേ പരിപാടിയില്‍ പങ്കെടുത്ത അന്താരാഷ്ട്ര ഉപഭോക്തൃ നയ വിദഗ്ധന്‍ പ്രൊഫ. ബെജോണ്‍ കുമാര്‍ മിശ്രയുടെ അഭിപ്രായം. എച്ച് 1 എന്‍ 1, എബോള വാക്‌സിനുകള്‍ വേഗത്തില്‍ പ്രാബല്ല്യത്തില്‍ വരുത്താന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളും കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ സഹായകരമായിട്ടുണ്ടെന്നായിരുന്നു

തെക്കുകിഴക്കന്‍ ഏഷ്യ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഫഷണല്‍, കണ്‍സള്‍ട്ടന്റ് വാക്‌സിന്‍, പബ്ലിക് അഫയേഴ്സ് കണ്‍സള്‍ട്ടന്റ് സമീര്‍ ഡെബ് നടത്തിയ പ്രതികരണം.


Next Story

Related Stories