TopTop
Begin typing your search above and press return to search.

ഓക്സ്ഫോഡ് വാക്സിൻ കോവിഷീൽഡ് ഡിസംബറിൽ ഇന്ത്യക്ക് കിട്ടിയേക്കും, കൊവാക്സിനും ഡിസംബറിൽ റെഡിയായേക്കും

ഓക്സ്ഫോഡ് വാക്സിൻ കോവിഷീൽഡ് ഡിസംബറിൽ ഇന്ത്യക്ക് കിട്ടിയേക്കും, കൊവാക്സിനും ഡിസംബറിൽ റെഡിയായേക്കും

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ നിലവിലെ പരീക്ഷണങ്ങൾ വിജയമായാൽ ഇന്ത്യക്ക് ഡിസംബറിൽ കിട്ടിയേക്കുമെന്ന് സൂചന. രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് വിജയമായാൽ ഡിസംബറോടെ വാക്സിൻ ഇന്ത്യയ്ക്ക് ലഭിച്ചേക്കും. ലോകത്ത് 160 വാക്സിനുകൾ നിലവിൽ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. 32 വാക്സിനുകൾ മനുഷ്യപരീക്ഷണ ഘട്ടത്തിലും. കൊറോണ വൈറസ് കേസുകൾ 2.20 കോടി കടന്നിട്ടുണ്ട്. വാക്സിൻ നിർമ്മാണശ്രമങ്ങളെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. ലോകത്തെ ആദ്യത്തെ കൊറോണ വാക്സിൻ സ്പുട്നിക് വി ഉൽപ്പാദിപ്പിക്കാൻ റഷ്യ തുടങ്ങിയിട്ടുണ്ട്. അതേസമയം റഷ്യയുടെ അവകാശവാദങ്ങളെ പാശ്ചാത്യരാജ്യങ്ങൾ സംശയത്തോടയാണ് കാണുന്നത്. ഇന്ത്യയിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്ന മരുന്നാണ് പരീക്ഷണത്തിൽ ഏറ്റവും മുന്നിലുള്ളത്. ഇത് ഡിസംബറോടെ വിപണിയിലെത്തിക്കാൻ കഴിഞ്ഞേക്കും.

ഇന്ത്യയിൽ ഓഗസ്റ്റിൽ 12 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഈ മാസം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യം ഇന്ത്യയാണ്. കൊവാക്സിൻ, സൈകോവ് ഡി എന്നീ വാക്സിനുകളുണ് ഇന്ത്യയിൽ നിലവിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഓക്സ്ഫോഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്സിൻ വികസിപ്പിക്കുന്നത്. ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനി ആസ്ട്ര സെനീക്കയുടെ പിന്തുണയോടെയാണിത്. ഇന്ത്യയിലെ പേരാണ് കൊവിഷീൽഡ്. ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കപ്പെടാൻ പോകുന്ന കോവിഡ് വാക്സിൻ ഇതായിരിക്കും.

ആസ്ട്ര സെനീക്കയും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്ന് കോടിക്കണക്കിന് വാക്സിൻ ഡോസുകൾ ഇന്ത്യയിലെത്തിക്കും. ഓക്സ്ഫോഡ് വാക്സിന് രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നേരത്തെ അനുമതി നൽകിയിരുന്നു. രാജ്യത്ത് 17 തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായി 1600 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തുക. മുംബൈയിലെ കെഇഎം ഹോസ്പിറ്റലിലും നായർ ഹോസ്പിറ്റലിലും വാക്സിൻ പരീക്ഷണം നടത്തും.


Next Story

Related Stories