TopTop
Begin typing your search above and press return to search.

കോവിഡ് വാക്സിൻ ഉൽപ്പാദനത്തിൽ ഇന്ത്യക്ക് നിർണായ പങ്കെന്ന് ഫ്രാൻസ്

കോവിഡ് വാക്സിൻ ഉൽപ്പാദനത്തിൽ ഇന്ത്യക്ക് നിർണായ പങ്കെന്ന് ഫ്രാൻസ്

വലിയ തോതില്‍ കോവിഡ് വാക്‌സിനുകളും മരുന്നുകളും ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഫ്രാന്‍സ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനൈന്‍ ആണ് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. ലോകത്തെ നിരവധി ഗവേഷകര്‍ കൊറോണ മരുന്ന് വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. രാജ്യങ്ങള്‍ വലിയ തോതില്‍ കോവിഡ് വാക്‌സിനുകളും മരുന്നുകളും ഉല്‍പ്പാദിപ്പിച്ച് ലോകമാകെ വിതരണം ചെയ്യണമെങ്കില്‍ പരസ്പരമുള്ള സഹകരണം പ്രധാനമാണ്. ഈ മരുന്നുകളുടേയും വാക്‌സിനുകളുടേയും ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട് - ഫ്രഞ്ച് അംബാസഡര്‍ പറഞ്ഞു.

വലിയ തോതില്‍ കൊറോണ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്യം ലോകാരോഗ്യ സംഘടനയുടെ രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ഉയര്‍ന്നുവരുകയും എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനും വലിയ തോതിലുള്ള ഉല്‍പ്പാദനവും വളണ്ടറി പേറ്റന്റും ആവശ്യപ്പെടുന്നു.

ഫ്രാന്‍സും ഇന്ത്യയും ഇ യു പ്രമേയത്തെ അനുകൂലിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് അംബാസഡര്‍ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വ്യാപനം തുടങ്ങിയത് മുതല്‍ വൈറസിനെ നേരിടുന്ന കാര്യത്തില്‍ ലോകരാജ്യങ്ങളുടെ സഹകരണം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 446 മില്യണ്‍ ഹൈഡ്രോക്‌സി ക്ലോറോക്വിനും (മലേറിയ മരുന്ന്) 1.54 ബില്യണ്‍ പാരാസെറ്റമോള്‍ ടാബ്ലെറ്റുകളും 133 രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്ല കഴിഞ്ഞയാഴ്ച അവകാശപ്പെട്ടത്, ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയാണ് എന്നാണ്.

ഇതുപോലുള്ള പ്രധാന പ്രശ്‌നങ്ങളെ ഒറ്റപ്പെട്ട നിലയില്‍ നിന്ന് കൈകാര്യം ചെയ്യാനാകില്ല. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളെ ചികിത്സിക്കാന്‍ അടിയന്തരമായി ആവശ്യമുള്ള മരുന്നുകള്‍ നല്‍കിയ ഇന്ത്യയോട് ഫ്രാന്‍സിന് നന്ദിയുണ്ട്. ഈ പ്രതിസന്ധി അവസാനിച്ച ശേഷം വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താമെന്നും ഫ്രഞ്ച് അംബാസഡര്‍ പറഞ്ഞു.


Next Story

Related Stories