TopTop
Begin typing your search above and press return to search.

കോവിഡ് മരുന്ന് ഉൽപ്പാദിപ്പിക്കുന്ന റഷ്യൻ സ്ഥാപനവുമായി ബന്ധപ്പെടുന്നുണ്ടെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി

കോവിഡ് മരുന്ന് ഉൽപ്പാദിപ്പിക്കുന്ന റഷ്യൻ സ്ഥാപനവുമായി  ബന്ധപ്പെടുന്നുണ്ടെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി

ലോകത്തെ ആദ്യത്തെ കോവിഡ് 19 വാക്സിൻ ആയ സ്പുട്നിക് വി വികസിപ്പിക്കുന്ന മോസ്കോയിലെ ഗമാലയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി ഇന്ത്യൻ എംബസി ബന്ധപ്പെടുന്നതായി റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗമാലയ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുന്നുണ്ടെന്നും വൈറസ്സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം റെഗുലേറ്ററി അതോറിറ്റി അനുമതി നൽകിയതിന്റെ കോവിഡ് വാക്സിൻ ഉൽപ്പാദനം റഷ്യയിൽ തുടങ്ങിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാന് റഷ്യ ലക്ഷ്യമിടുന്നത്. അടുത്ത വർഷമാകുമ്പോളേക്കും കോടിക്കണക്കിന് ഡോസ് നിർമ്മിക്കാനും റഷ്യ ലക്ഷ്യമിടുന്നു.

പ്രസിഡന്റ് വ്ളാദിമിർ പുടിൻ ലോകത്തെ ആദ്യ കോവിഡ് വാക്സിൻ റഷ്യ വികസിപ്പിച്ചു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലോകത്താകെ ചർച്ചയായിരിക്കുകയാണ് സ്പുട്നിക് വി. തന്റെ മകൾക്ക് ആദ്യ കുത്തിവയ്പ് നൽകിയതായി പുടിൻ അറിയിച്ചിരുന്നു. അതേസമയം റഷ്യയുടെ അവകാശവാദത്തെ സംശയദൃഷ്ടിയോടെയാണ് യുഎസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ കണ്ടിരുന്നത്. യുഎസ് കോവിഡ് പ്രതിരോധ പരിപാടിയുടെ തലവനായ ആന്റണി ഫോണി അടക്കമുള്ളവ‍ർ റഷ്യയുടെ അവകാശവാദത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. റഷ്യയുടെ വാക്സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കേണ്ടതുണ്ട് എന്നാണ് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഡയറക്ടർ പറഞ്ഞത്. വാക്സിൻ വികസിപ്പിക്കുന്നത് വളരെ ദീർഘവും സങ്കീർണവുമായ പ്രക്രിയ ആണെന്നിരിക്കെ റഷ്യ എങ്ങനെ ഇത്ര പെട്ടെന്ന് വാക്സിൻ നിർമ്മിച്ചു എന്ന സംശയമാണ് പാശ്ചാത്യ രാജ്യങ്ങൾ ഉന്നയിക്കുന്നത്.

ഓഗസ്റ്റ് 12ന് തുടങ്ങുന്ന ഫേസ് 3 ട്രയലിൽ രണ്ടായിരത്തിലധികം പേരുണ്ടാകുമെന്നാണ് റഷ്യ പറയുന്നത്. യുഎഇ, സൗദി അറേബ്യ, ബ്രസീൽ, മെക്സിക്കോ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ട്രയൽ നടത്തും - റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ വെബ്സൈറ്റിൽ പറയുന്നു. വാക്സിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതായി പുടിൻ പറഞ്ഞിരുന്നു. ആർഡിഐഎഫ് സിഇഒ കിറിൽ ദിമിത്രേവ് പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ശതകോടിക്കണക്കിന് ഡോസ് കോവിഡ് വാക്സിനുള്ള ഓർഡറാണ് റഷ്യക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ചിരിക്കുന്നത്. പ്രതിവർഷം 500 മില്യൺ ഡോസുകൾ ഉൽപ്പാദിപ്പിക്കും.

Next Story

Related Stories