TopTop
Begin typing your search above and press return to search.

'ഇന്ത്യയില്‍ മരണനിരക്ക് കൂടുന്നതിനു കാരണം അനാരോഗ്യകരമായ ഭക്ഷണരീതികള്‍': ഡോ. അസീം മല്‍ഹോത്ര

രാജ്യത്ത് കൊറോണ മരണങ്ങള്‍ കൂടുന്നതിനു കാരണം അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണെന്ന് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അസീം മല്‍ഹോത്ര. ഉയര്‍ന്ന തോതില്‍ സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരാണ് ഇന്ത്യാക്കാര്‍. ഇത് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറയ്ക്കുന്നു. യുകെയുടെ നാഷണല്‍ ഹെല്‍ത്ത് സര്‍‍വീസിന്റെ മുന്‍നിര പ്രവര്‍ത്തകരിലൊരാളാണ് അസീം. അമിതവണ്ണം, അമിതഭാരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ കോവിഡ് മരണങ്ങള്‍ കൂടുന്നതിന് കാരണമാകുന്നുണ്ട്.

ജീവിതശൈലീ രോഗങ്ങള്‍ ഇന്ത്യയില്‍ വളരെ കൂടുതലാണെന്ന് ഡോ. അസീം ചൂണ്ടിക്കാട്ടുന്നു. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താത്തതാണ് ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ഇത്തരം രോഗങ്ങളുള്ളവരില്‍ കൊറോണ വൈറസ് ബാധ ഗുരുതരമായിത്തീരും. മരണമടയുന്നവരില്‍ ഭൂരിഭാഗവും ഇത്തരം രോഗങ്ങള്‍ക്ക് അടിപ്പെട്ടവരാണ്.

ടൈപ്പ് 2 ഡയബെറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയാണ് കോവിഡ് മരണങ്ങള്‍ക്ക് പ്രധാന കാരണമാകുന്നതെന്ന് ഡോ. അസീം ചൂണ്ടിക്കാട്ടുന്നു.

24 മണിക്കൂറിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഇന്ത്യയില്‍ ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 83 പേര്‍ മരണമടഞ്ഞതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പുതിയ 2,644 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ കേസുകളുടെ എണ്ണം 39,980 ആയി ഉയര്‍ന്നു. ഇതില്‍ 10,633 പേരുടെ രോഗം ഭേദമാകുകയും 1,301 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയും ഗുജറാത്തും കോവിഡ് മരണ നിരക്കിലും രോഗവ്യാപനത്തിലും ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നു. മഹാരാഷ്ട്രയില്‍ 11,506 കേസുകളും 485 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഗുജറാത്തിലെ കേസുകളുടെ എണ്ണം 4,721 ആണ്. 236 ആണ് മരണനിരക്ക്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ ഇടങ്ങളിലും ഉയര്‍ന്ന മരണനിരക്കുണ്ട്.


Next Story

Related Stories