TopTop
Begin typing your search above and press return to search.

കോവിഡ് രോഗിക്കുള്ള യുഎസ്സിലെ ആദ്യ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ത്യൻ വംശജനായ ഡോക്ടർ നടത്തി

കോവിഡ് രോഗിക്കുള്ള യുഎസ്സിലെ ആദ്യ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ത്യൻ വംശജനായ ഡോക്ടർ നടത്തി

കോവിഡ് രോഗിക്കുള്ള യുഎസ്സിലെ ആദ്യ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ത്യന്‍ വംശജനായ ഡോക്ടറുടെ നേതൃത്വത്തില്‍ നടത്തി. ഡോ.അങ്കിത് ഭരത് ആണ് ശസ്ത്രക് കൊറോണ വൈറസ് ബാധിച്ച് സാരമായ തകരാറ് സംഭവിച്ച യുവതിയുടെ ശ്വാസകോശം മാറ്റി, മറ്റൊരു സെറ്റ് ശ്വാസകോശം ഘടിപ്പിച്ചു. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇല്ലാതെ യുവതി അതിജീവിക്കില്ലായിരുന്നു എന്ന് ചിക്കാഗോയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ മെഡിസിന്‍ പറയുന്നു. 20 വയസ്സിന് മുകളില്‍ പ്രായമുള്ള യുവതി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികള്‍ക്കിടയില്‍ അവയവമാറ്റ ശസ്ത്രക്രിയ കൂടിയിട്ടുണ്ടെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ ലംഗ് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടറുമായ അങ്കിത് ഭരത് പറഞ്ഞു. ഇത് ഞാന്‍ ചെയ്ത ഏറ്റവും കടുപ്പമേറിയതും വെല്ലുവിളികൾ നിറഞ്ഞതുമായ ട്രാന്‍സ്പ്ലാന്റ് ആണ് - അങ്കിത് ഭരത് പറഞ്ഞു.

ഹൃദയം, വൃക്ക, രക്തക്കുഴലുകള്‍, നാഡീവ്യവസ്ഥ തുടങ്ങിയവയെ എല്ലാം കോവിഡ്തകരാറിലാക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരിലും ശ്വാസകോശത്തെയാണ് അത് ആക്രമിക്കുന്നത്. ശ്വാസകോശത്തിന് ഗുരുതരപരിക്കുള്ളവര്‍ക്ക് ഇത്തരത്തിലുള്ള ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഒരു ജീവന്‍രക്ഷാ ഇടപെടലായി കാണാമെന്നും അങ്കിത് ഭരത് പറഞ്ഞു. കൊറോണ വൈറസ് മൂലം ശ്വാസകോശം സാരമായ തകരാറിലായിരുന്നതിനാല്‍ ആന്റിബയോട്ടിക്കിന് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ തടയാന്‍ കഴിഞ്ഞിരുന്നില്ല. ശ്വാസകോശത്തിന്റെ അവസ്ഥ മോശമായതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലാവാന്‍ തുടങ്ങി. ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്തത് മറ്റ് അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചു.

വെന്റിലേറ്ററിലാക്കുകയും പിന്നീട് എക്‌സ്ട്രാകോര്‍പ്പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍ ഡിവൈസ് ഉപയോഗിക്കുകയും ചെയ്തു. ഹൃദയത്തെ രക്തം പമ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമാണിത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് കോവിഡ് ശ്വാസകോശത്തിലെ ഫ്‌ളൂയിഡ് നിരന്തര പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയില്‍ നിന്നാണ് യുവതിക്ക് ശ്വാസകോശം ലഭിച്ചത്. കോവിഡ് രോഗിക്കുള്ള ആദ്യ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മേയ് 26ന് ഓസ്ട്രിയയിലാണ് നടത്തിയത്.


Next Story

Related Stories