TopTop
Begin typing your search above and press return to search.

മനുഷ്യകോശത്തിൽ കൊറോണയെ നിർവീര്യമാക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിച്ചതായി ഇറ്റാലിയൻ കമ്പനി

മനുഷ്യകോശത്തിൽ കൊറോണയെ നിർവീര്യമാക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിച്ചതായി ഇറ്റാലിയൻ കമ്പനി

കൊറോണയെ നശിപ്പിക്കാന്‍ ശേഷിയുള്ള ആന്റിബോഡി വികസിപ്പിച്ചെന്ന ഇസ്രയേലിന്റെ അവകാശവാദത്തിന് പിന്നാലെ കൊറോണയെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള വാക്‌സിന്‍ നിര്‍മ്മിച്ചതായി അവകാശപ്പെട്ട് ഇറ്റലിയിലെ ടാക്കിസ് എന്ന കമ്പനി. ടാക്കിസിലെ ശാസ്ത്രജ്ഞര്‍ ചുണ്ടെലിയിലാണ് പരീക്ഷണം നടത്തി തുടങ്ങിയത്. ഒരൊറ്റ വാക്‌സിനേഷന്‍ കൊണ്ട്, മനുഷ്യകോശത്തിലെ വൈറസിനെ തടയുന്ന ആന്റിബോഡികള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞു. മനുഷ്യകോശങ്ങളിലെ കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ തങ്ങള്‍ വികസിപ്പിച്ച വാക്‌സിന് ശേഷിയുണ്ടെന്ന് റോമിലെ സ്പല്ലാന്‍സി ഹോസ്പിറ്റല്‍ അവകാശപ്പെടുന്നു. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മനുഷ്യകോശങ്ങളില്‍ ആദ്യമായാണ് കോവിഡ് 19നെ നശിപ്പിക്കുന്ന വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത് എന്ന് ടാക്കിസ് സിഇഒ ലൂജി ഓറിസിച്ചിയോ അന്‍സയോട് പറഞ്ഞു.

വലിയ തോതില്‍ ആന്റിബോഡികളുള്ള അഞ്ച് വാക്‌സിനുകള്‍ പരീക്ഷിച്ച ശേഷം ഇതില്‍ ഏറ്റവും മികച്ച ഫലം തരുന്നതായി കണ്ടെത്തിയ രണ്ടെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. ടാക്കിസിലെ ഗവേഷകര്‍ പറയുന്നത് ശ്വാസകോശ സെല്ലുകളില്‍ ആന്റിബോഡികള്‍ എത്തിക്കാന്‍ ഫലപ്രദമാണ് വാക്‌സിന്‍ എന്നാണ്. കൊറോണ വൈറസ് ഏറ്റവും സാരമായി ബാധിക്കുന്നതും ശ്വാസകോശത്തെയാണ്. റെയ് തെറ എന്ന മറ്റൊരു ഇറ്റാലിയന്‍ കമ്പനിയും കൊറോണ വാക്‌സിന്‍ മൃഗങ്ങളില്‍ വലിയ പ്രതിരോധത്തിന് സഹായകമാകുന്നതായി പറഞ്ഞു. ആന്റിബോഡികള്‍ക്ക് ഇന്‍ഫെക്ഷന്‍ തടയാന്‍ കഴിയുന്നുണ്ട്. ടി സെല്ലുകള്‍ വൈറസിനെ പുറന്തള്ളുന്നു. ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസര്‍ച്ച് (ഐഐബിആര്‍) കോവിഡിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ആന്റിബോഡി വികസിപ്പിച്ചതായി ആരോഗ്യമന്ത്രി നഫ്താലി ബെന്നറ്റ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍ മനുഷ്യരില്‍ പരീക്ഷണം നടത്തിയോ എന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല.


Next Story

Related Stories