TopTop

ജാപ്പനീസ് ഫ്‌ളൂവിനുള്ള മരുന്ന് കൊറോണയ്ക്ക് ഫലപ്രദം - ചൈന

ജാപ്പനീസ് ഫ്‌ളൂവിനുള്ള മരുന്ന് കൊറോണയ്ക്ക് ഫലപ്രദം - ചൈന

ജാപ്പനീസ് ഫ്‌ളൂവിനുള്ള മരുന്ന് കൊറോണ വൈറസ് (കൊവിഡ് 19) ചികിത്സയ്ക്ക് ഫലപ്രദമെന്ന് കണ്ടെത്തിയതായി ചൈന. ജപ്പാനില്‍ ഫ്യൂജിഫിലിമിന്റെ അനുബന്ധ കമ്പനിയായ ടൊയോമ കെമിക്കൽസ് വികസിപ്പിച്ച ഫാവിപിറാവിര്‍ ആണ് ഫലപ്രദമെന്ന് പറയുന്നത്. ചൈനീസ് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ സാങ് സിന്‍മിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വുഹാനിലും ഷെന്‍സെനിലുമായി 340 രോഗികളിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. ഇത് നല്‍കിയ രോഗികള്‍ നെഗറ്റീവ് ആയതായി ചൈനീസ് അധികൃതര്‍ പറയുന്നു. മരുന്ന് നല്‍കാത്തവര്‍ക്ക് 11 ദിവസം കൊണ്ട് നെഗറ്റീവ് ആയപ്പോള്‍ മരുന്ന് നല്‍കിയവര്‍ക്ക് നാല് ദിവസം കൊണ്ടാണ് നെഗറ്റീവ് ആയത്. 91 ശതമാനം രോഗികളുടേയും ശ്വാസകോശത്തിന്റെ അവസ്ഥ മെച്ചപ്പെട്ടതായി എക്‌സ് റേകള്‍ സ്ഥിരീകരിക്കുന്നതായി പബ്ലിക്ക് ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്‌കെ പറയുന്നു.

ഫാവിപിറാവിര്‍ ഉപയോഗിച്ച 91 ശതമാനം രോഗികളുടേയും ശ്വാസകോശത്തിന്റെ അവസ്ഥ മെച്ചപ്പെട്ടതായി എക്‌സ് റേകള്‍ സ്ഥിരീകരിക്കുന്നതായി പബ്ലിക്ക് ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്‌കെ പറയുന്നു. മരുന്ന് ഉപയോഗിക്കാത്ത രോഗികളില്‍ 62 ശതമാനത്തിലാണ് ശ്വാസകോശനില മെച്ചപ്പെട്ടത്. അതേസമയം ഫാവിപിറാവിര്‍ അത്ര ഫലപ്രദമല്ല എന്നാണ് ജാപ്പനീസ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 2016ല്‍ എബോളയ്ക്ക് മരുന്നായാണ് ഫാവിപിറാവിര്‍ ജപ്പാന്‍ ഗവണ്‍മെന്റ് വികസിപ്പിച്ചത്. കൊറോണ രോഗികള്‍ക്ക് പൂര്‍ണമായ തോതില്‍ ഇത് ഉപയോഗിക്കണമെങ്കില്‍ ഗവണ്‍മെന്റിന്റെ അംഗീകാരം വേണം. കൊറോണ വാക്‌സിന്‍ പരീക്ഷണം യുഎസ് ഗവണ്‍മെന്റ് തുടങ്ങിയിട്ടുണ്ട്്. ഇന്ത്യയും ചൈനയും എച്ച്‌ഐവി മരുന്ന്് കൊറോണ രോഗികള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. കൊറോണയ്ക്ക് ഫലപ്രദമായ ഒരു മരുന്ന് ഉടന്‍ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞിരുന്നു.


Next Story

Related Stories