TopTop
Begin typing your search above and press return to search.

ജനപങ്കാളിത്തം ഉറപ്പാക്കിയതാണ് കോവിഡിനെ നേരിടാൻ സർക്കാരിനെ സഹായിച്ചത് - യുഎൻ വെബ്ബിനാറിൽ ശൈലജ ടീച്ചർ (വീഡിയോ)

ജനപങ്കാളിത്തം ഉറപ്പാക്കിയതാണ് കോവിഡിനെ നേരിടാൻ സർക്കാരിനെ സഹായിച്ചത് - യുഎൻ വെബ്ബിനാറിൽ ശൈലജ ടീച്ചർ (വീഡിയോ)

പൊതുജനപങ്കാളിത്തമാണ് കോവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തങ്ങള്‍ക്ക് സര്‍ക്കാരിനെ സഹായിച്ചത് എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വെബ്ബിനാറില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. പെട്ടെന്നുള്ള പ്രതികരണമായിരുന്നില്ല കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ. വളരെ ജൈവികമായ പരിണാമമാണുണ്ടായത്. താഴേത്തട്ട് മുതലുള്ള പ്രവർത്തനങ്ങൾ നടന്നു. ജനങ്ങളുടെ പങ്കാളിത്തവും വിശ്വാസവും ഉറപ്പുവരുത്തി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഈ വിശ്വാസം ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ആരും പട്ടിണി കിടക്കുന്നില്ല എന്ന് സർക്കാർ ഉറപ്പുവരുത്തി. ആയിരത്തിലധികം കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിച്ചു. വിഭവങ്ങളും അവസരങ്ങളും പൂർണമായി ഉപയോഗിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട പ്രവർത്തനം നടത്താൻ കേരളത്തിന് സാധിച്ചു. വളണ്ടിയർമാരുടെ പ്രവർത്തനങ്ങളും നിർണായകമായി.

ഇൻഫർമേഷൻ സംവിധാവും സോഷ്യൽമീഡിയയും കാര്യക്ഷമമായി പ്രവർത്തിച്ചു. ദുരിതാശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ചു. കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയിലുള്ളതിന് ചരിത്രപരമായി കാരണങ്ങളുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമ്പത്തിന്റെ മെച്ചപ്പെട്ട സന്തുലിത വിതരണം കേരള സമൂഹത്തിലുണ്ട്. ഭൂപരിഷ്‌കരണം, സാമൂഹ്യ, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ ഇതെല്ലാം കേരളത്തി്‌ന്റെ പ്രത്യേകതകള്‍. ആരോഗ്യമേഖലയില്‍ കൂടുതല്‍ വികസനം കൊണ്ടുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികളും കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹായകമായെന്നും മന്ത്രി പറഞ്ഞു.

കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച പൊതുപ്രവര്‍ത്തകെ ആദരിക്കുന്ന യുഎന്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശൈജ ടീച്ചര്‍ അടക്കം അഞ്ച് പേര്‍ക്കാണ് യുഎന്നിന്റെ ക്ഷണം ലഭിച്ചിരന്നത്. ദക്ഷിണ കൊറിയന്‍ ആഭ്യന്തര സുരക്ഷ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഇന്‍ ജീ ലീ, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കൂമോ, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസിലെ ജിം കാംപ്‌ബെല്‍ എന്നിവര്‍ക്കൊപ്പമാണ് യുഎന്‍ വെബ്ബിനാറില്‍ ശൈലജ ടീച്ചര്‍ പങ്കെടുത്തത്. കോവിജ് പ്രതിസന്ധിയെ നേരിടാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. യുഎന്‍ - സാമ്പത്തിക - സാമൂഹ്യകാര്യ വിഭാഗമാണ് പരിപാടി വെബ്ബിനാര്‍ സംഘടിപ്പിച്ചത്.


Next Story

Related Stories