സ്ത്രീ ശരീരത്തില്‍ പെട്ടെന്ന് അണുബാധയുണ്ടാവാന്‍ സാധ്യതയുള്ള അവയവമാണ് യോനി. വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ യോനിയില്‍ അണുബാധ ഉണ്ടാവാനും അതുവഴി രോഗങ്ങളുണ്ടാവാനും സാധ്യത കൂടുതലാണ്.
യോനിവൃത്തിയായി സൂക്ഷിക്കാന്‍ നിരവധി സോപ്പുകളും, ലോഷനുകളും ഇന്ന് വിപണിയിലുണ്ട്. സുഗന്ധമുള്ള സോപ്പുകള്‍ ഉപയോഗിച്ച് യോനി കഴുകുന്നത് ഒഴിവാക്കുക. ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ വീര്യം കുറഞ്ഞ സോപ്പുകള്‍ ഉപയോഗിക്കണമെന്നാണ് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ യൂറോഗൈനക്കോളജി കണ്‍സള്‍ട്ടന്റായ ഡോ. സുസി എല്‍നെയില്‍ പറയുന്നത്. ദിവസവും ചെറുചൂടുവെള്ളത്തില്‍ യോനി വൃത്തിയാക്കുന്നത് അണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.
ലൈംഗിക ബന്ധത്തിന് ശേഷം യോനി വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധ ചെലുത്തണം. അല്ലെങ്കില്‍ അണുബാധകള്‍ വരാനുള്ള സാധ്യത ഏറെയാണ്. അതുപോലെതന്നെ ആര്‍ത്തവ കാലത്തും യോനിക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. നാല് മണിക്കൂര്‍ കൂടുമ്പോഴെങ്കിലും നാപ്കിന് മാറ്റണം.
ഇളം ചൂടുവെള്ളം ഉപയോഗിച്ചു യോനി കഴുകുന്നതും നല്ലതാണ്. ഇത് വജൈനയുടെ വൃത്തിയ്ക്കു പ്രധാനമാണ്. അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് അത്യാവശ്യമാണ്. നല്ല പോലെ ഉണങ്ങിയ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. കോട്ടന്‍ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.