TopTop

കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും, പഴയ കാരുണ്യ സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ തുടരും -ബജറ്റ് 2020

കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും, പഴയ കാരുണ്യ സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ തുടരും -ബജറ്റ് 2020

ആരോഗ്യമേഖലയില്‍ നിരവധി പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസകിന്റെ ബജറ്റ്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടിയാണ് വകയിരുത്തിട്ടുള്ളത്. കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയുമെന്നും ധന മന്ത്രി പ്രഖ്യാപിച്ചു.

ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരായ ആശാ വളണ്ടിയര്‍മാരുടെ ഹോണറേറിയം 500 രൂപ വര്‍ധിപ്പിക്കും. ആരോഗ്യ പദ്ധതികള്‍ക്ക് ഇതുവരെ 9651 കോടി രൂപ ചിലവഴിച്ചതായി ധന മന്ത്രി പറഞ്ഞു.

കാരുണ്യ ചികിത്സാ സഹായ പദ്ധതിയിലുള്ള ആശയ കുഴപ്പം മാറ്റിക്കൊണ്ട് മറ്റ് ആരോഗ്യപദ്ധതികളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് പഴയ കാരുണ്യ സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും. പുതിയ പാലിയേറ്റീവ് നയത്തിന് അംഗീകാരം നല്‍കി. ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് ഡാറ്റാ ബേസ് തയ്യാറാക്കും


Next Story

Related Stories