TopTop

കൊറോണയ്‌ക്കെതിരെ പോരാടാം; വോളന്ററിയന്മാരാകാന്‍ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാം

കൊറോണയ്‌ക്കെതിരെ പോരാടാം; വോളന്ററിയന്മാരാകാന്‍ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാം

നോവേല്‍ കൊറോണ (കോവിഡ് 19) വൈറസിനെ നേരിടാന്‍ കേരളം ഫലപ്രദമായ പല നടപടികളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ വെറസിന്റെ സംക്രമണ ശൃംഖല തകര്‍ക്കാന്‍ സാധിക്കും. വൈറസിനെതിരെയുള്ള കേരള സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തില്‍ കൈകോര്‍ക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരായ (health practitioners) വോളന്ററിയര്‍മാരുടെ പങ്കാളിത്തം ആവശ്യമാണെന്നും താല്‍പര്യമുള്ളവര്‍ ബന്ധപ്പെടമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആശുപത്രികളിലെയും വീടുകളിലെയും ഐസലേഷന്‍ സൗകര്യങ്ങള്‍ക്കുള്ള സഹായം, വാര്‍ഡുകളില്‍ രോഗികള്‍ക്ക് വേണ്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കുക, വിമാനത്താവളങ്ങളില്‍ സ്‌ക്രീനിംഗ്, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്വമേധയാ സേവനം നല്‍കുന്നതിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ള ആരോഗ്യ പ്രാക്ടീഷണര്‍മാര്‍ക്ക് ഈ ഫോമില്‍ വിശദാംശങ്ങള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കാം. അധികൃതര്‍ രജിസ്റ്റര്‍ ചെയ്തവരുമായി ബന്ധപ്പെടുന്നതായിരിക്കും.

രജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം -



Next Story

Related Stories