TopTop
Begin typing your search above and press return to search.

എന്താണ് ലെവി ബോഡി ഡിമെൻഷ്യ? 'ഡെഡ് പോയറ്റ്സ് സൊസൈറ്റിയിലെ' നായകൻ റോബിൻ വില്യംസിനുണ്ടായിരുന്ന അസുഖം?

എന്താണ് ലെവി ബോഡി ഡിമെൻഷ്യ? ഡെഡ് പോയറ്റ്സ് സൊസൈറ്റിയിലെ നായകൻ റോബിൻ വില്യംസിനുണ്ടായിരുന്ന അസുഖം?

ലെവി ബോഡി ഡിമെൻഷ്യ - ഹോളിവുഡ് നടൻ റോബിൻ വില്യംസിന്‍റെ ജീവിതത്തിനെ മാറ്റി മറിച്ചത് ഈ അസുഖമായിരുന്നു. അൽഷിമേഴ്‌സ് രോഗവും ഡിമെൻഷ്യയും അമേരിക്കക്കാര്‍ക്ക് പൊതുവേ അറിയാവുന്ന രണ്ട് രോഗങ്ങളാണ്. എന്നാല്‍ ഇത് രണ്ടുമല്ലാത്ത മറ്റൊരു ഡിമെൻഷ്യയാണ് യുഎസ് ചലച്ചിത്ര നടന്‍ റോബിന്‍ വില്യംസിനെ ബാധിച്ചിരുന്നത്. ഇത് അധികം കേട്ടിട്ടില്ലാത്ത എന്നാല്‍ പൊതുവായി കണ്ടുവരുന്ന ഒരു അസുഖമാണ് ഇതെന്ന് ന്യൂറോളജി പ്രൊഫസറും മിയാമി യൂണിവേഴ്‌സിറ്റിയിലെ മില്ലർ സ്‌കൂൾ ഓഫ് മെഡിസിനിലെ ലെവി ബോഡി ഡിമെൻഷ്യ റിസർച്ച് സെന്‍റര്‍ ഓഫ് എക്‌സലൻസിന്‍റെ ഡയറക്ടറുമായ ഡോ. ജെയിംസ് ഗാൽവിൻ അഭിപ്രായപ്പെടുന്നു. റോബിൻ വില്യംസ് മരിച്ചതിന് ശേഷമാണ്, അദ്ദേഹത്തിനുണ്ടായിരുന്ന ഈ അസുഖത്തെക്കുറിച്ച് കുടുംബാഗങ്ങള്‍ പോലുമറിയുന്നത്. ഈ അസുഖത്തിന് അൽഷിമേഴ്‌സ് അല്ലെങ്കില്‍ പാര്‍ക്കിന്‍സണ്‍സ് മുതലായ നാഡീരോഗ സംബന്ധമായ അസുഖങ്ങളുമായുള്ള സാമ്യതകള്‍ കാരണം പലപ്പോഴും അവയാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടാറുണ്ട്. റോബിൻ വില്യംസ് 2014ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

സെപ്തംബര്‍ ഒന്നിന് റോബിൻ വില്യംസിന്റെ അവസാന നാളുകളെ പ്രമേയമാക്കിക്കൊണ്ടുള്ള ഡോക്യുമെന്‍ററി "റോബിന്‍സ് വിഷ്" റിലീസ് ചെയ്യപ്പെട്ടിരുന്നു. ഏകദേശം 1.4 മില്ല്യൺ (1.40 കോടി) അമേരിക്കക്കാരെ ബാധിച്ചിരിക്കുന്ന ഈ അസുഖം പാര്‍ക്കിന്‍സണ്‍സ് രോഗം കഴിഞ്ഞാല്‍ പിന്നെ രണ്ടാമത് കണ്ടുവരുന്ന അസുഖങ്ങളില്‍ ഒന്നാണ്. ഓര്‍മ്മയ്ക്കും മറ്റു മാനസികപ്രവര്‍ത്തനങ്ങള്‍ക്കും ബാധിക്കുന്ന തകരാറാണ് ഈ അസുഖത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. തലച്ചോറിലുണ്ടാകുന്ന ചില മാറ്റങ്ങളെ തുടര്‍ന്ന് ഒരു വ്യക്തിയുടെ സ്വഭാവത്തിലും ചിന്തിക്കുന്നതിനുള്ള കഴിവിലും പ്രയാസങ്ങളുണ്ടാകുന്നു. "ഈ അസുഖമുള്ള ആകളുടെ തലച്ചോറിലെ കോശങ്ങള്‍ ഓരോ പാളികളായി നഷ്ടപ്പെടുന്നു. നിങ്ങള്‍ സ്വയം അഴിഞ്ഞില്ലാണ്ടാകുന്നത് പോലെയുള്ള അനുഭവം ഇതുണ്ടാക്കിയേക്കാം." ലെവി ബോഡി ഡിമെൻഷ്യ അസോസിയേഷനിലെ സീനിയർ റിസർച്ച് ആൻഡ് അഡ്വക്കസി ഡയറക്ടർ ഏഞ്ചല ടെയ്‌ലർ പറയുന്നു. ഇത് തന്നെയാണ് റോബിൻ വില്ല്യംസിന് സംഭവിച്ചത്. 2013ല്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍ രോഗമുണ്ടെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ അദ്ദേഹത്തിനുണ്ടായിരുന്നത് ലെവി ബോഡി ഡിമെൻഷ്യ ആയിരുന്നു എന്ന് തിരിച്ചറിയുന്നത് അദ്ദേഹത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമായിരുന്നു - വില്യംസിന്‍റെ ഭാര്യ സൂസൻ ഷ്നൈഡർ വില്യംസ് പറയുന്നു.

ലെവി ബോഡി ഡിമെൻഷ്യ ആൽഫ-സിനൂക്ലിൻ എന്ന പ്രോട്ടീന്‍റെ ശേഖരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് "കോശങ്ങൾക്കുള്ളിലും തലച്ചോറിലെ ചില പ്രദേശങ്ങളിലും നിർമ്മിക്കുകയും നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ആൽഫ-സിനൂക്ലിൻ എന്ന പ്രോട്ടീന്‍ തലച്ചോറില്‍ കാണപ്പെടുന്ന ഒരു പദാര്‍ഥമാണ്. കൂടാതെ ഹൃദയത്തിലും, പേശികളിലും മറ്റു കോശങ്ങളിലുമെല്ലാം സാധരണ അവസ്ഥയില്‍ ഇത് ചെറിയ അളവില്‍ കാണപ്പെടുന്നു. ഇത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്‌പാദനത്തിനെ സ്വാധീനിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് കൂടുതലായ അളവില്‍ തലച്ചോറില്‍ രൂപപ്പെടുകയും, അടിഞ്ഞുകൂടുകയും ചെയ്യുമ്പോള്‍ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 1960കളുടെ മദ്ധ്യത്തിലാണ്. എന്നാൽ ഈ തകരാറിനെ മെഡിക്കൽ ഗവേഷകർ തിരിച്ചറിയാൻ രണ്ട് പതിറ്റാണ്ടെടുത്തു. അൽഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് കണ്ടെത്തിയ ചില ചികിത്സാ രീതികള്‍ തന്നെയാണ് ഈ അസുഖത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ ഈ രോഗത്തെ ചെറുക്കുന്നതിന് വലിയൊരളവ് വരെ സഹായിക്കുന്നു.

Next Story

Related Stories