ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് പ്രമുഖ നേത്രചികിത്സാ സ്ഥാപനമായ കൊച്ചിയിലെ ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇനിസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 മുതല്‍ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊച്ചി കടവന്ത്രയിലെ ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇനിസ്റ്റിറ്റിയൂട്ടില്‍ 14ന് ആരംഭിക്കുന്ന ക്യാമ്പ് 21 വരെ നീളും. ഇതോടനുബന്ധിച്ച് എല്ലാ വിധ ടെസ്റ്റുകള്‍ക്കും സ്കാനിംഗുകള്‍ക്കും 50 ശതമാനം ഫീസ് ഇളവും ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. തുടര്‍ ചികിത്സയ്ക്കായി എല്ലാവിധ ഇന്‍ഷ്വറന്‍സ് സേവനങ്ങളും ലഭ്യമായിരിക്കും.
രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ലോകത്താകമാനം ഉള്ള 1.80 കോടി ടൈപ്പ് -2 പ്രമേഹ രോഗികളില്‍ 42 ലക്ഷവും ഇന്ത്യയിലാണ്. 2030 ആകുന്നതോടെ ഇത് ഇരട്ടിയാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹ രോഗികള്‍ക്ക് തിമിരം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ രോഗ ബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്. തിമിര ശസ്ത്രക്രീയ കഴിഞ്ഞാലും പ്രമേഹ രോഗികളില്‍ മുറിവുണങ്ങുന്നതിനും അണുബാധയ്ക്കുമുള്ള സാധ്യതകളും കൂടുതലാണ്. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായി ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇനിസ്റ്റിറ്റിയൂട്ടില്‍ ലഭ്യമായ ബ്ലെയിഡ് ഉപയോഗിക്കാത്തതും മുറിവില്ലാത്തതുമായ ഫെംറ്റോ ലേസര്‍ ശസ്ത്രക്രീയയിലൂടെ സുരക്ഷിതമായി കാഴ്ച തിരിച്ചു ലഭിക്കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
അത്യാധുനിക സംവിധാനങ്ങളായ ആന്‍ജിയോഗ്രാം, ഒ.സി.റ്റി, ഫണ്ടസ് ഫോട്ടോ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ് രോഗനിര്‍ണ്ണയം. ലേസര്‍ ഇന്ജക്ഷന്, സര്‍ജറി തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും ഉണ്ട്. ഇനിസ്റ്റിറ്റിയൂട്ട് ചെയര്മാന് ഡോ. കെ. സുന്ദരമൂര്‍ത്തി, സിഎംഒ ഡോ. അനില്‍ ബി. ദാസ്, ഡോ. കപില്‍ കിഷോര്‍ ലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചികിത്സകള്‍ നടക്കുന്നത്. ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9895660055 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണം.