രാജ്യത്തെ സാമ്ബത്തിക മാന്ദ്യം കാരണം ഓഫീസുകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരുടെ മാനസിക സമ്മര്‍ദ്ദത്തിന്റെ തോത് ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് പഠനം. ആരോഗ്യസംരക്ഷണ കമ്ബനിയായ മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് ഇന്ത്യക്കാരുടെ മാനസികാരോഗ്യത്തെ കുറിച്ച് സര്‍വേ നടത്തി റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു സര്‍വേയുടെ പ്രധാന ലക്ഷ്യം. സര്‍വ്വേയിലൂടെ കണ്ടെത്തിയ ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ ഇതാ:
ജോലി, ആരോഗ്യം, സാമ്ബത്തികം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണം 82% ഇന്ത്യക്കാര്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നു.
35-49 വയസ് പ്രായമുള്ളവരില്‍ 89 ശതമാനവും സമ്മര്‍ദ്ദം അനുഭവിക്കുന്നു.
എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചവരില്‍ 87% പേരും, 50 വയസ്സിനു മുകളിലുള്ളവരില്‍ 64% പേരും മാനസിക സമ്മര്‍ദ്ദംകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു.
35-49 വയസ് പ്രായമുള്ളവരാണ് അടുത്തതായി കമ്ബനികളെ നയിക്കേണ്ടത് എന്നതിനാല്‍ ഉടനടി ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം.
ജോലി ചെയ്യുന്നവരില്‍ 84% പേരും ഓഫീസുകളിലെ അമിത ജോലി കാരണം സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. തുടര്‍ന്നാണ് കുടുംബത്തിന്റെ ആരോഗ്യം, വ്യക്തികളുമൊക്കെ ആരോഗ്യം, സമ്ബത്ത് എന്നിവയൊക്കെ വരുന്നത്.
ജോലി ചെയ്യാത്ത 70% വ്യക്തികളും സമ്മര്‍ദ്ദം അനുഭവിക്കുന്നു.
ലിംഗപരമായി നോക്കുമ്ബോള്‍ ഇന്ത്യയിലെ 84% പുരുഷന്മാരും 79% സ്ത്രീകളും സമ്മര്‍ദ്ദത്തിന്റെ ഇരകളാണ്. അവിവാഹിതരായവരിലും വിവാഹിതരായ ജോലിചെയ്യുന്ന അമ്മമാര്ക്കിടയിലുമുള്ള സമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ വ്യത്യസ്തമാണ്.
ഓഫീസില്‍ ജോലി ചെയ്യുന്നവരില്‍ 84% പേരും സമ്മര്‍ദ്ദത്തിലാണ്. 74% പേര് അവരുടെ സഹപ്രവര്‍ത്തകരും സമ്മര്‍ദ്ദത്തിലാണ്.
സമ്മര്‍ദ്ദം കാരണം സഹപ്രവര്‍ത്തകരുടെ പ്രകടനം പിറകോട്ടുപോകുന്നുവെന്നും, അവരെ തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ അലട്ടുന്നുവെന്നും സര്‍വ്വേ കണ്ടെത്തി. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം തൊഴിലാളികളുടെ മനോവീര്യം കുറയ്ക്കുന്നതിനും അവര്‍ രാജി വയ്ക്കുന്നതിനും ഇടയാക്കും. ഇത് കോര്‍പ്പറേറ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.