TopTop
Begin typing your search above and press return to search.

സൂക്ഷിക്കുക; പാല്‍ രോഗം പരത്തിയേക്കാം

സൂക്ഷിക്കുക; പാല്‍ രോഗം പരത്തിയേക്കാം

പാല്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. പാല്‍ കുടിക്കാത്തവരായും ആരും ഉണ്ടാവില്ല. പക്ഷെ എത്ര പേര്‍ക്കറിയാം പാല്‍് നല്ലൊരു രോഗാണു വാഹിനായാണെന്ന്. വളരെ വേഗം അണുബാധയ്ക്കു വിധേയമാകും പാല്‍. ഇത്തരം പാലാവട്ടെ പല തരത്തിലുള്ള രോഗങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യും.

പാല്‍ തരുന്ന മൃഗങ്ങളെ പരിപാലിക്കുന്ന മനുഷ്യര്‍, അഴുക്കായ പാത്രങ്ങള്‍, മലിനമായ ജലം, ഈച്ചകള്‍, പൊടി തുടങ്ങിയ ചുറ്റുപാടുകള്‍ തുടങ്ങിയവയിലൂടെയൊക്കെ രോഗപ്പകര്‍ച്ചകള്‍ സംഭവിക്കാം. കാലികളിലെ ക്ഷയം, ബ്രൂസെലോസിസ്, ഭക്ഷ്യവിഷബാധ, ആന്ത്രാക്സ്, സന്നിപാതജ്വരം, കോളറ, വയറുകടി, കരള്‍ രോഗങ്ങള്‍ മുതലായവയാണ് പാലിലൂടെ പകരുന്ന പ്രധാന രോഗങ്ങള്‍. പച്ചപ്പാല്‍ കുടിക്കുന്നതുപോലെയുള്ള തീര്‍ത്തും അനാരോഗ്യകരമായ ശീലങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ ധാരാളമുണ്ട്. പാല്‍ തരുന്ന മൃഗങ്ങള്‍ ആരോഗ്യമുള്ളവയാണെന്ന് ഉറപ്പ് വരുത്തണം. അവയ്ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കണം. രോഗ ബാധയുള്ള സമയത്തെ പാല്‍ ഉപയോഗിക്കരുത്. പലരും ഇതൊക്കെ മറച്ചുവെച്ച് പാല്‍ വില്‍ക്കാറുണ്ട്. അത്തരം പ്രവൃത്തികള്‍ ഒഴിവാക്കണം. അതുപോലെ തന്നെ പ്രധാനമാണ് പാല്‍ കൈകാര്യം ചെയ്യുന്ന പാത്രങ്ങളുടെ ശുചിത്വവും. പാത്രങ്ങള്‍ അണുവിമുക്തമായിരിക്കണം. അടപ്പുള്ളവയും വൃത്തിയുള്ളവയും ആയിരിക്കണം. പാല്‍ കൈകാര്യം ചെയ്യുന്നയാള്‍ക്കും രോഗബാധ പാടില്ല. പച്ചപ്പാല്‍ കുടിക്കുന്ന ശീലം അരുത്. പാല്‍ തിളപ്പിച്ച് തന്നെ ഉപയോഗിക്കണം. അതുപോലെ തന്നെ പാല്‍ പാസ്ച്വറൈസ് ചെയ്യുകയും വേണം.

കുഞ്ഞുവിന് വേണ്ടിയുള്ള എഴുത്തുകള്‍; 'പേറ്റുനോവൊഴിയാതെ' ഒരമ്മ - വീഡിയോ


Next Story

Related Stories