TopTop
Begin typing your search above and press return to search.

ഒരിക്കല്‍ കൊറോണയെ അതിജീവിച്ചാല്‍ രോഗം ആവര്‍ത്തിക്കാന്‍ സാധ്യത കുറവ്? കുരങ്ങിലെ പരീക്ഷണം തെളിയിക്കുന്നത് ഇത്

ഒരിക്കല്‍ കൊറോണയെ അതിജീവിച്ചാല്‍ രോഗം ആവര്‍ത്തിക്കാന്‍ സാധ്യത കുറവ്? കുരങ്ങിലെ പരീക്ഷണം തെളിയിക്കുന്നത് ഇത്

കോവിഡ് 19 ബാധിച്ച കുരങ്ങന്‍മാരില്‍ രോഗത്തെ ചെറുക്കാനുള്ള പ്രതിരോധ ശേഷി കൈവരിക്കുന്നതായി പഠനം. കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ബുധനാഴ്ച പുറത്ത് വന്ന രണ്ട് പഠന റിപ്പോര്‍ട്ടുകളെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു.

പുതിയ പഠനങ്ങളിലൊന്നില്‍, നോവല്‍ കൊറോണ വൈറസ് മൂലമുണ്ടായ അസുഖം ബാധിച്ച ഒമ്ബത് കുരങ്ങുകളെയാണ് നിരീക്ഷിച്ചത്. ഇവ സുഖം പ്രാപിച്ച ശേഷം വീണ്ടും വൈറസ് വളരുന്ന സാഹചര്യങ്ങളില്‍ നിലനിര്‍ത്തിയെങ്കിലും ഇവയ്ക്ക് മൃഗങ്ങള്‍ക്ക് അസുഖം വന്നില്ല. കുരങ്ങന്‍മാരില്‍ കൈവന്ന സ്വാഭാവിക പ്രതിരോധ ശേഷിയാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ കൊറോണ വൈറസിന് പ്രതികരിക്കാന്‍ കുരങ്ങന്‍മാരുടെ ശരീരത്തില്‍ ഉല്‍‌പാദിപ്പിക്കുന്ന ആന്റിബോഡികള്‍ ആണ് വൈറസില്‍ നിന്നും ഇവയ്ക്ക് സംരക്ഷണം ഒരുക്കുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന കൂടുതല്‍ ശാസ്ത്രീയ അടിത്തറകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

"വീണ്ടും രോഗം ഉണ്ടാവുന്നതില്‍ നിന്നും പ്രകൃതിദത്ത പ്രതിരോധശേഷി കുരങ്ങന്‍മാര്‍ ആര്‍ജ്ജിക്കുന്നു.," ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് ബെത്ത് ഇസ്രായേല്‍ ഡീക്കനസ് മെഡിക്കല്‍ സെന്ററിലെ സെന്റര്‍ ഫോര്‍ വൈറോളജി ആന്‍ഡ് വാക്സിന്‍ റിസര്‍ച്ചിലെ ഗവേഷകനായ ഡോ. ഡാന്‍ ബറൂച്ച്‌, ചൂണ്ടിക്കാട്ടുന്നു.

രണ്ടാമത്തെ പഠനത്തില്‍, 25 കുരങ്ങുകളിലാണ് ബറൂച്ചും സഹപ്രവര്‍ത്തകരും ആറ് പ്രോട്ടോടൈപ്പ് വാക്സിനുകള്‍ ഉപയോഗിച്ച്‌ പരീക്ഷണം നടത്തിയത്. കുറങ്ങന്‍മാരില്‍ പ്രതികരണമായി ഉല്‍‌പാദിപ്പിക്കുന്ന ആന്റിബോഡികള്‍‌ സംരക്ഷിതമാണോയെന്ന് അറിയാനായിരുന്നു നടപടി.

ഉയര്‍ന്ന അളവില്‍ വൈറസ് ബാധ കാണിച്ച ഇവയില്‍ വാക്സിനേഷന്‍ നല്‍കിയവന്നവയ്ക്ക് 'ഗണ്യമായ അളവില്‍ വൈറസില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു' ഡോ. ബാറൂച്ച്‌ പറഞ്ഞു. വാക്സിനേഷന്‍ നല്‍കിയ എട്ട് മൃഗങ്ങളെ പൂര്‍ണ്ണമായും സംരക്ഷിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാല്‍, സമന്വയിപ്പിച്ച ഈ പഠനങ്ങള്‍, മനുഷ്യര്‍ക്ക് പ്രതിരോധശേഷി വളര്‍ത്തിയെടുക്കാനാവുമെന്നോ അത് എത്ര കാലം നിലനില്‍ക്കുമെന്നോ തെളിയിക്കുന്നില്ല, പക്ഷേ ഏറെ ആശ്വാസം പകരുന്ന ഒന്നാണ്, ഈ വിവരങ്ങള്‍ ശാസ്ത്രീയ മുന്നേറ്റമായി കാണക്കാക്കപ്പെടുമെന്നും," ബറൂച്ച്‌ പറഞ്ഞു.


Next Story

Related Stories