TopTop

സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടുതല്‍; കാരണങ്ങള്‍ ഇവയൊക്കെ

സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടുതല്‍; കാരണങ്ങള്‍ ഇവയൊക്കെ

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ഹൃദയസ്തംഭനംമൂലം മരിക്കുന്നുവെന്ന് പുതിയ പഠനം. രക്ത സമ്മര്‍ദം ചികിത്സിക്കാതിരിക്കുന്നതാണ് 50 ശതമാനത്തോളം സ്ത്രീകളെ ഹൃദയാഘാതത്തിലേക്കും ഹൃദയ സ്തംഭനത്തിലേക്കും നയിക്കുന്നത്. ഹൃദയസ്തംഭനത്തിന് ഫലപ്രദമായ ചികിത്സ ഇതുവരെ ലഭ്യമായിട്ടില്ല.

ശരീരത്തിലേക്ക് മുഴുവന്‍ രക്തമെത്തിക്കുന്ന ധര്‍മ്മമുള്ള ഹൃദയമെന്ന പമ്പ് പണിമുടക്കുന്നതിനെ ഹൃദയാഘാതം എന്നും ഹൃദയസ്തംഭനം എന്നും നമ്മള്‍ വിളിക്കാറുള്ളത്. എന്നാല്‍ ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഹൃദയത്തിലെ രക്തക്കുഴലുകളില്‍ രക്തയോട്ടത്തിന് തടസ്സം വന്ന് ഹൃദയപേശികള്‍ക്ക് രക്തം ലഭിക്കാതാകുമ്പോള്‍ സംഭവിക്കുന്നതാണ്. ഹൃദയപേശികള്‍ രക്തം ലഭിക്കാതെ നിലനില്‍ക്കുമ്പോള്‍ എത്ര സമയം രക്തം തടസ്സപ്പെടുന്നോ, അത്രയും ആഘാതം ഉണ്ടാകാം. രക്തമൊഴുക്ക് പുനസ്ഥാപിച്ചാല്‍ രോഗിയെ സുഗമമായി രക്ഷിക്കാനുമാകും. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചാല്‍ രോഗി രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഈ അവസ്ഥ സംഭവിക്കുന്നത് ഹൃദയത്തിന്റെ ഏത് ഭാഗത്തെ പേശികള്‍ക്കാണ് എന്നതിനനുസരിച്ച് ഹൃദയാഘാതംമൂലം ഹൃദയസംതംഭനം ഉണ്ടാകാം. ഹൃദയസ്തംഭനം എന്ന കാര്‍ഡിയാക് അറസ്റ്റ് ഹൃദയത്തില്‍ ഒറ്റയടിക്കുണ്ടാകുന്ന പവര്‍കട്ടാണ്. മിനിറ്റില്‍ ഏകദേശം 72 തവണ (60100 മിടിപ്പ്/മിനിറ്റ് നോര്‍മലാണ്) മിടിക്കുന്ന ഹൃദയതാളം ക്രമീകരിക്കുന്നത് ഹൃദയത്തിലെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടാണ്. ഈ സര്‍ക്യൂട്ട് നിലയ്ക്കുന്നത് സെക്കന്റുകളാണെങ്കില്‍ പോലും മരണം സുനിശ്ചിതം.

സ്ത്രീയും പുരുഷനും വ്യത്യസ്ത ജൈവിക പശ്ചാത്തലത്തില്‍ ജീവിക്കുന്നവരാണ് അതിനാല്‍തന്നെ ഒരേ തരത്തിലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍പോലും അവരില്‍ വ്യത്യസ്ത രീതിയിലാവാം സംഭവിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ഗന്‍ ഈ വ്യത്യാസങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സ്ത്രീയിലും പുരുഷനിലും ഉണ്ടാവാന്‍ സാധ്യതയുള്ള അപകടകരമായ രോഗാവസ്ഥയെ കുറിച്ചും എങ്ങനെ ഇവ സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമായിരിക്കുന്നുവെന്നും അവര്‍ അന്വേഷിക്കുന്നു. പ്രമേഹം,അമിതവണ്ണം, രക്തസമ്മര്‍ദം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഇവര്‍ പഠനം നടത്തിയിരിക്കുന്നത്.

ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 11 ശതമാനം സ്ത്രീകളും പതിനാഞ്ച് ശതമാനം പുരുഷന്മാരും ലോകത്താകമാനം അമിതവണ്ണം ഉള്ളവരാണ്. പ്രായം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വണ്ണം വര്‍ദ്ധിക്കുന്നത് സ്ത്രീകളിലാണ്. അതിനാല്‍തന്നെ സ്ത്രീകളില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, അതുമൂലമുള്ള മരണത്തിനു സാധ്യത കൂടുതലാണെന്നും, പ്രമേഹമുള്ള സ്ത്രീകളില്‍ അമിതവണ്ണത്തിന് സാധ്യതയുണ്ടെന്നും ഇത് ഹൃദയത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള വലിയ വ്യത്യാസം ഈസ്ട്രജന്‍ എന്ന ഹോര്‍മോണിനെ ബന്ധപ്പെടുത്തിയാണ്. ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത് ഹൃദയസ്തംഭനത്തിലേക്ക് എത്തിക്കുന്നുവെന്നും, ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ പുകവലി, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടാക്കുന്നുവെന്നും ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.


Next Story

Related Stories