TopTop
Begin typing your search above and press return to search.

റെംഡിസിവിര്‍ മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാം - ഡ്രഗ് കണ്‍ട്രോളറുടെ അനുമതി

റെംഡിസിവിര്‍ മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാം - ഡ്രഗ് കണ്‍ട്രോളറുടെ അനുമതി

റെംഡിസിവിര്‍ മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഡോ. വി ജി സൊമാനി അനുമതി നല്‍കി. അഞ്ച് ദിവസത്തെ ഉപയോഗത്തിനാണ് അനുമതി. രോഗം സംശയിക്കുന്നവര്‍ക്കോ രോഗം സ്ഥിരീകരിച്ചവര്‍ക്കോ ഇത് നല്‍കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നല്‍കാം. കോവിഡ് 19 മരുന്നുകള്‍ക്കായുള്ള പരീക്ഷണങ്ങളില്‍ വളരെ സൂക്ഷ്മമായി പരിശോധിക്കുന്ന ഒന്നാണ് റെംഡിസിവിര്‍. അമേരിക്കന്‍ കമ്പനി ജിലീഡഡ് സയന്‍സസ് ആണ് മരുന്നിന്റെ നിര്‍മ്മാതാക്കള്‍. മുംബയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ലിനേറ ഗ്ലോബല്‍ സര്‍വീസസ് ആണ് മരുന്ന് ഇറക്കുമതി ചെയ്യുന്നത്. റെംഡിസിവിറിന്റെ ഉപയോഗം 10 ദിവസത്തേയ്ക്ക് നീട്ടുന്നതിനെ സി ഡി എസ് സി ഒ (സെന്‍ട്രല്‍ സ്റ്റാന്‍ഡേര്‍ഡ് ഡ്രഗ് കണ്‍ട്രോളര്‍ ഓര്‍ഗനൈസേഷന്‍) എതിര്‍ത്തിരുന്നു.

കമ്പനി നല്‍കുന്ന ഡാറ്റ അനുസരിച്ച് 10 ദിവസത്തേയ്ക്ക് റെംഡിസിവിര്‍ നല്‍കുന്നത് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാക്കില്ല. അധിക ദിവസത്തെ ഉപയോഗം മരണനിരക്ക് കൂട്ടാനിടയുണ്ടെന്നും സി ഡി എസ് സി ഒ പറയുന്നു. ഏതായാലും റെംഡിസിവിറിന് അംഗീകാരം നല്‍കിയതോടെ ജനറിക്ക് വോളണ്ടറി ലൈസന്‍സ് ഉള്ളവര്‍ക്ക് മരുന്ന് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. അഞ്ച് ദിവസത്തേക്ക് മരുന്ന് നല്‍കുന്നത് രോഗികളുടെ ചികിത്സാചിലവ് കുറക്കാന്‍ സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കോവിഡ് 19 രോഗികളില്‍ റെംഡിസിവിര്‍ നല്‍കിയവര്‍ക്ക്, നല്‍കാത്ത രോഗികളെ അപേക്ഷിച്ച് 65 ശതമാനം പുരോഗതിയുണ്ടെന്ന് ജിലീഡ് അവകാശപ്പെടുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം 10 ദിവസത്തേയ്ക്ക് മരുന്ന് നീട്ടിയിട്ട് പ്രത്യേകിച്ചെന്തെങ്കിലും വ്യത്യാസം കാണാന്‍ കഴിഞ്ഞില്ല. രോഗിയോ രോഗിയുടെ പ്രതിനിധിയോ രേഖാമൂലം നല്‍കുന്ന സമ്മതപ്രകാരം മാത്രമേ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ പാടൂ എന്നും നിര്‍ദ്ദേശിക്കുന്നു. ഹോസ്പിറ്റലുകള്‍ അടക്കമുള്ള ചികിത്സാകേന്ദ്രങ്ങളില്‍ മാത്രമേ ഇത് ഉപയോഗിക്കാവൂ.


Next Story

Related Stories