TopTop
Begin typing your search above and press return to search.

ജി ഫോർ - കോവിഡ് പോലെ വ്യാപിക്കാവുന്ന പുതിയ പന്നിപ്പനി ചൈനയിൽ കണ്ടെത്തി

ജി ഫോർ - കോവിഡ് പോലെ വ്യാപിക്കാവുന്ന പുതിയ പന്നിപ്പനി ചൈനയിൽ കണ്ടെത്തി

കോവിഡ് 19 പോലെ ലോകത്ത് വ്യാപിക്കാന്‍ സാധ്യതയുള്ള പുതിയ തരം പന്നിപ്പനി ചൈനയിലെ ഗവേഷകര്‍ കണ്ടെത്തി. യുഎസ് സയന്‍സ് ജേണലായ പിഎന്‍എഎസ് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. എച്ച്1എന്‍1 സ്‌ട്രെയിനില്‍ നിന്നുള്ള വൈറസിന് ജി ഫോര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മനുഷ്യരിലേയ്ക്ക് പടരാനുള്ള എല്ലാ സാധ്യതയും ഇതിലുണ്ടെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നു. ചൈനീസ് യൂണിവേഴ്‌സിറ്റികളിലേയും ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനിലേയും ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

2011 മുതല്‍ 2018 വരെ ഗവേഷകര്‍ പന്നികളില്‍ നിന്ന് 30,000 നേസല്‍ സ്വാബുകള്‍ ശേഖരിച്ചു. 10 ചൈനീസ് പ്രവിശ്യകളിലെ അറവുശാലകളിലുള്ള പന്നികളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. 179 സൈ്വന്‍ ഫ്‌ളൂ വൈറസുകളെ ഇതിലൂടെ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞു. 2016ന് ശേഷം കണ്ടുതുടങ്ങിയ ഇനം വൈറസുകളാണ് ഇതില്‍ ഭൂരിഭാഗവും. ജി ഫോര്‍ വളരെ ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ സാധ്യതയുള്ളതാണ് എന്ന് കണ്ടെത്തി. വെള്ളക്കീരികളിലും (ferret) പരീക്ഷണം നടത്തി.

വിവിധ ഇനം പനികളില്‍ നിന്ന് കൈവരുന്ന പ്രതിരോധശേഷം ജി ഫോറില്‍ നിന്ന് സംരക്ഷണം നല്‍കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പന്നികളുമായി ഇടപഴകുന്നവരില്‍ 10.4 ശതമാനം പേര്‍ക്ക് ജി ഫോര്‍ ബാധിച്ചതായി കണ്ടെത്തി. ചൈനീസ് ജനസംഖ്യയുടെ 4.4 ശതമാനം പേര്‍ക്ക് ഇതിനോടകം വൈറസ് ബാധിച്ചിരിക്കാം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലെത്തിയിരിക്കാമെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.


Next Story

Related Stories