TopTop
Begin typing your search above and press return to search.

ഓരോ 18 സെക്കന്റിലും ലോകത്ത് ഒരാള്‍ കോവിഡ് മൂലം മരിക്കുന്നു, ആശങ്കപ്പെടുത്തി യുഎസ്സും ഇന്ത്യയും ബ്രസീലും

ഓരോ 18 സെക്കന്റിലും ലോകത്ത് ഒരാള്‍ കോവിഡ് മൂലം മരിക്കുന്നു, ആശങ്കപ്പെടുത്തി യുഎസ്സും ഇന്ത്യയും ബ്രസീലും

ലോകത്ത് കോവിഡ് കേസുകള്‍ ഇന്നലെ അഞ്ച് ലക്ഷം കടന്നിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. അതേസമയം യുഎസ്സിലും ഇന്ത്യയിലും ബ്രസീലിലും വരുന്ന റെക്കോഡ് കണക്കിന് പുതിയ കേസുകളെ വലിയ ആശങ്കയോടെയാണ് ആരോഗ്യവിദഗ്ധര്‍ കാണുന്നത്. ഓരോ 24 മണിക്കൂറിലും 4700ലധികം പേർ കോവിഡ് മൂലം മരിക്കുന്നു. ഓരോ മണിക്കൂറിലും 196 പേർ മരിക്കുന്നു.

ലോകത്തെ കോവിഡ് മരണങ്ങളുടെ 25 ശതമാനവും യുഎസ്സിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് റോയിട്ടേഴ്സ് അനാലിസിസ് പറയുന്നു. വടക്കേ അമേരിക്ക കഴിഞ്ഞാൽ തെക്കേ അമേരിക്കയിലാണ് കൂടുതൽ കോവിഡ് കേസുകൾ, തെക്കേ അമേരിക്ക യൂറോപ്പിനെ മറികടന്നു. കോവിഡ് മൂലമെന്ന് സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ മരണം ജനുവരി 9ന് ചൈനയിലെ വുഹാനിലാണുണ്ടായത്. വൈറസ് വ്യാപനത്തിന് തുടക്കമിട്ടതെന്ന് സംശയിക്കുന്ന ചൈനയിലെ ഇറച്ചിമാർക്കറ്റിലെ പതിവ് സന്ദർശകനായിരുന്നു ഈ 61കാരൻ. അഞ്ച് മാസം കൊണ്ട് കോവിഡ് 19 മൂലമുള്ള മരണം മലേറിയ മൂലം ലോകത്താകെ ഒരു വര്‍ഷം മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടി. പ്രതിമാസം 78000 മരണം എന്ന നിലയാണ് ഇപ്പോളുള്ളത്. എയ്ഡ്‌സ് മൂലം 64000 പേരും മലേറിയ മൂലം 36000 പേരുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു മാസം മരിക്കുന്നത്.

യുഎസ്സിന്റെ തെക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയര്‍ന്നിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നേരത്തെ ലോക്ക് ഡൗണ്‍ ഇളവ് ചെയ്തിരുന്നു. 44700 പുതിയ കേസുകളും 508 മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഡോനേഷ്യയില്‍ 100 കണക്കിന് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പോഷകാഹാരക്കുറവും മതിയായ ആരോഗ്യരക്ഷാസംവിധാനങ്ങളില്ലാത്തതും മരണനിരക്ക് കൂട്ടുന്നു.


Next Story

Related Stories