TopTop
Begin typing your search above and press return to search.

അവയവദാനം ചെയ്യാന്‍ എത്തുന്നവരുടെ എണ്ണം 24 ശതമാനം മാത്രമാണെന്ന് പഠനറിപ്പോര്‍ട്ട്

അവയവദാനം ചെയ്യാന്‍ എത്തുന്നവരുടെ എണ്ണം 24 ശതമാനം മാത്രമാണെന്ന് പഠനറിപ്പോര്‍ട്ട്

രാജ്യത്ത് 24 ശതമാനം പേര്‍ മാത്രമാണ് മരണാനന്തര അവയവദാനങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ളതെന്ന് പഠനം. രാജ്യത്ത് മരണാനന്തരം അവയവദാന പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എഡല്‍വീസ് ടോക്കിയോ ലൈഫ് ഇന്‍ഷ്വറന്‍സ് നടത്തിയ പഠന റിപ്പോര്‍ട്ടിന്റേതാണ് ഈ വിവരം. 24 ശതമാനം പേര്‍ സന്നദ്ധരാണെങ്കിലും അതില്‍ മൂന്നു ശതമാനം പേര്‍ മാത്രമാണ് ഇക്കാര്യം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ ഉള്ളതായി പഠനം സബന്ധിച്ച് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ മരണാനന്തര അവയവദാന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഈ മാസം അവയവദാന ബോധവത്കണ മാസമായി ആചരിക്കും.

കാര്‍ലി ഇന്‍സെറ്റ്സുമായി സഹകരിച്ച് എഡല്‍ വീസ് ടോക്കിയോ ലൈഫ് ഇന്‍ഷ്വറന്‍സ് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 1565 പേരില്‍ 80ശതമാനം പേര്‍ അവയവദാനത്തെ കുറിച്ച് ബോധവാന്‍മാരാണ്. ഇതില്‍ 67 ശതമാനം പേര്‍ ഇത് പ്രധാനപ്പെട്ടതാണെന്ന് പറയുകയും ചെയ്യുന്നു. എന്നാല്‍ ഇതില്‍ 35 ശതമാനം പേര്‍ക്ക് മാത്രമേ അവയവദാന പ്രക്രിയകളെക്കുറിച്ചും അറിവും ഉള്ളൂ. മരണാനന്തര അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന് വേണ്ടി ഈ മേഖലയില്‍ സജീവ എന്‍.ജി.ഒ ആയ മോഹന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തങ്ങളുടെ ആരോഗ്യ പരിരക്ഷ ഇന്‍ഷ്വറന്‍സ് ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച സുപ്രധാന ആവശ്യമാണ് അവയവദാന ബോധവത്കണ പരിപാടിയെന്ന് എഡല്‍വീസ് ടോക്കിയോോ ലൈഫ് ഇന്‍ഷ്വറന്‍സ്എംഡിയും സിഇഒയുമായ സുമിത് റായ് പറഞ്ഞു.


Next Story

Related Stories