TopTop

പാലക്കാടും മെഡിസിന്‍ ബിന്‍ പദ്ധതി; കാലാവധി കഴിഞ്ഞ മരുന്നുകള്‍ നിക്ഷേപിക്കാന്‍ ജില്ലയില്‍ മാലിന്യക്കൂടകള്‍ സ്ഥാപിക്കും

പാലക്കാടും മെഡിസിന്‍ ബിന്‍ പദ്ധതി; കാലാവധി കഴിഞ്ഞ മരുന്നുകള്‍ നിക്ഷേപിക്കാന്‍ ജില്ലയില്‍ മാലിന്യക്കൂടകള്‍ സ്ഥാപിക്കും

ഉപയോഗശേഷം അധികമായി വരുന്നതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ പദ്ധതിയുമായി ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍. പാലക്കാട് ജില്ലയിലാണ് മരുന്നുകള്‍ നിക്ഷേപിക്കാനുള്ള മാലിന്യക്കൂടകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ തിരുവനന്തപുരം ജില്ലയില്‍ അസോസിയേഷന്‍ ഈ പദ്ധതി ആരംഭിച്ചിരുന്നു.

ഉപയോഗശൂന്യമായ മരുന്നുകള്‍ നിക്ഷേപിക്കാന്‍ ജില്ലയിലെ നൂറിലധികം റീട്ടെയ്ല്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ മെഡിസിന്‍ ബിന്‍ സ്ഥാപിക്കും. ഈ മരുന്നുകള്‍ മംഗലാപുരത്തുള്ള ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ രാംകി എനര്‍ജി എന്‍ജീനിയറിങ് ലിമിറ്റഡില്‍ എത്തിച്ചായിരിക്കും ശാസത്രീയമായി സംസ്‌കരിക്കുക.

അസോസിയേഷന്‍ ഭാരവാഹികള്‍ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബോര്‍ 13-ന് 'ഫാര്‍മ വിഷന്‍ 2025' എന്ന പേരില്‍ പാലക്കാട് സൂര്യരശ്മി സെന്ററില്‍ സെമിനാറും നടത്തും

2018 മുതല്‍ തിരുവനന്തപുരത്ത് അസോസിയേഷന്‍ പ്രൗഡ് എന്ന പേരില്‍ നടപ്പാക്കുന്ന പ്രോഗ്രാം ഫോര്‍ കളക്ഷന്‍ ആന്‍ഡ് സയന്റിഫിക് ഡിസ്‌പോസല്‍ ഓഫ് അണ്‍യൂസ്ഡ് ഡ്രഗ്രസ് എന്ന പദ്ധതി പാലക്കാട് ജില്ലയിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംവിധാനമൊരുക്കുന്നത്.

തിരുവനന്തപുരത്ത് മെഡിസിന്‍ ബിന്‍ വഴി ശേഖരിച്ച അഞ്ച് ടണ്‍ ഉപയോഗശൂന്യമായ മരുന്നുകളാണ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇതുവരെ സംസ്‌കരിച്ചത്.


Next Story

Related Stories