TopTop
Begin typing your search above and press return to search.

ലോകത്ത് 20 ലക്ഷത്തിലധികം കൊവിഡ് പോസിറ്റീവ് കേസുകൾ, മരണം 1.35 ലക്ഷത്തിലധികം

ലോകത്ത് 20 ലക്ഷത്തിലധികം കൊവിഡ് പോസിറ്റീവ് കേസുകൾ, മരണം 1.35 ലക്ഷത്തിലധികം

ലോകത്താകെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത് 20 ലക്ഷത്തിലധികം കൊവിഡ് കേസുകള്‍. 20,90,886 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 1,35,226 പേര്‍ കൊവിഡ് മൂലം ഇതുവരെ മരിച്ചു. 5,16,659 പേര്‍ക്ക് അസുഖം ഭേദമായി. 14,39,001 പേരാണ് ചികിത്സയില്‍ തുടരുന്നത്. യുഎസ്സില്‍ ഇതുവരെ 6,44,348 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 259 കേസുകളാണ് 24 മണിക്കൂറില്‍ പുതുതായി യുഎസില്‍ വന്നത്. 28554 പേര്‍ ഇതുവരെ യുഎസില്‍ കൊവിഡ് മൂലം മരിച്ചു. ഒരു ദിവസത്തിനിടെ മരിച്ചത് 25 പേര്‍. 48708 പേര്‍ക്ക് അസുഖം ഭേദമായി. 5,67,086 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 13,487 പേരുടെ നില ഗുരുതരമാണ്.

സ്‌പെയിനില്‍ 1,80,659 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 18,812 പേര്‍ മരിച്ചു. 70853 പേര്‍ക്ക് അസുഖം ഭേദമായി. 90,994 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 7371 പേരുടെ നില ഗുരുതരമാണ്. ഇറ്റലിയില്‍ 1,65,155 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 21645 പേര്‍ മരിച്ചു. 38092 പേര്‍ക്ക് അസുഖം ഭേദമായി. 1,05,418 പേര്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ 3079 പേരുടെ നില ഗുരുതരമാണ്.

ഫ്രാന്‍സില്‍ 1,47,863 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. ഇതില്‍ 17167 പേര്‍ മരിച്ചു. 30955 പേര്‍ക്ക് അസുഖം ഭേദമായി. 99741 പേര്‍ ചികിത്സയില്‍ തുടരുന്നു. 6457 പേരുടെ നില ഗുരുതരം. ജര്‍മ്മനിയില്‍ മരണം 3804 ആയി. 1,34,753 കേസുകളാണ് സ്ഥിരീകരിച്ചത്. 77,000 പേര്‍ രോഗമുക്തി നേടി. 53,949 പേര്‍ ചികിത്സയിലാണ്. 4288 പേരുടെ നില ഗുരുതരമാണ്. 12,868 പേര്‍ മരിച്ച യുകെയില്‍ ആകെ കേസുകള്‍ ഒരു ലക്ഷത്തിനടുത്തെത്തി. 98,476 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 85264 പേര്‍ ചികിത്സയിലാണ്. 1559 പേരുടെ നില ഗുരുതരം. ബെല്‍ജിയത്തില്‍ 4857 പേരും ഇറാനില്‍ 4777 പേരും ചൈനയില്‍ 3342 പേരുമാണ് ഇതുവരെ കൊറോണ വൈറസ് മൂലം മരിച്ചത്.


Next Story

Related Stories