TopTop
Begin typing your search above and press return to search.

എച്ച്‌ഐവി മരുന്ന് ലഭിച്ച രാജസ്ഥാനിലെ ഇറ്റാലിയന്‍ ടൂറിസ്റ്റ് ദമ്പതികള്‍ക്ക് കൊറോണ നെഗറ്റീവ്‌

എച്ച്‌ഐവി മരുന്ന് ലഭിച്ച രാജസ്ഥാനിലെ ഇറ്റാലിയന്‍ ടൂറിസ്റ്റ് ദമ്പതികള്‍ക്ക് കൊറോണ നെഗറ്റീവ്‌

രാജസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചിരുന്ന ഇറ്റാലിയന്‍ ടൂറിസ്റ്റ് ദമ്പതികള്‍ക്ക് ഒടുവിലെ പരിശോധനയില്‍ ഫലം നെഗറ്റീവ്. ഇവര്‍ക്ക് എച്ച്‌ഐവി മരുന്ന് നല്‍കിയിരുന്നു. 69കാരനും 70കാരിയായ ഭാര്യയുമാണ് കൊറോണ വൈറസ് മുക്തി നേടിയിരിക്കുന്നത്. ലോപ്പിനേവിര്‍, റിട്ടോനേവിര്‍ എന്നീ എച്ച്‌ഐവി മരുന്നുകളാണ് ഇവര്‍ക്ക് നല്‍കിയത്. രാജ്യത്താദ്യമായി എച്ച്‌ഐവി മരുന്ന് കൊറോണ ചികിത്സയ്ക്കായി നല്‍കിയത് ജയ്പൂരിലാണ്. ജയ്പൂരിലെ എസ് എം എസ് (സവായ് മാൻസിംഗ്) ഹോസ്പിറ്റലിൽ ചികിത്സയിലുള്ള ഇവരുടെ രണ്ട് ടെസ്റ്റുകളില്‍ റിസൾട്ട് നെഗറ്റീവ് ആണ്. ഇതിനര്‍ത്ഥം ഇവര്‍ കൊറോണയില്‍ നിന്ന് മുക്തി നേടിയിരിക്കുന്നു എന്നാണ് എന്ന് രാജസ്ഥാന്‍ ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറി രോഹിത്ത് കുമാര്‍ സിംഗ് അറിയിച്ചു.

ഫെബ്രുവരി 28ന് ദുബായില്‍ നിന്നെത്തിയ 85കാരനും കൊറോണ നെഗറ്റീവ് ആയിട്ടുണ്ട്. മാര്‍ച്ച് 11നാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. എച്ച്‌ഐവി മരുന്ന് ഈ 85കാരനും നല്‍കിയിരുന്നു. ആരോഗ്യസ്ഥിതി മോശമാവുകയും പ്രായമായവരുടെ കൂടിയ മരണസാധ്യത കണക്കിലെടുത്തു മാണ് കൊറോണ പോസിറ്റീവ് ആയ രോഗികള്‍ക്ക് സെക്കന്‍ഡ് ലൈന്‍ എച്ച്‌ഐവി മരുന്നുകള്‍ നല്‍കിയത്. രോഗികളുടെ സമ്മതം തേടിയ ശേഷം ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഈ രണ്ട് എച്ച്‌ഐവി മരുന്നുകളുടെ നിയന്ത്രിത ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഈ മരുന്നുകള്‍ ചൈനയും പരീക്ഷിക്കുന്നുണ്ട്. അതേസമയം ഈ മരുന്നുകള്‍ പൂര്‍ണമായും കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിന് ഫലപ്രദമാണ് എന്ന് രാജസ്ഥാനിലെ അനുഭവം വച്ച് മാത്രം പറയാനാകില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചൈനയില്‍ നടത്തുന്ന വലിയ തോതിലുള്ള എച്ച്‌ഐവി മരുന്നുകളുടെ പരീക്ഷണഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എന്ന് എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം തലവന്‍ ഡോ.ആര്‍ ആര്‍ ഗംഗാഖേദര്‍ പറഞ്ഞു. രാജ്യത്ത് കൊറോണമുക്തി നേടിയ മറ്റാര്‍ക്കും എ്ച്ച്‌ഐവി മരുന്ന് നല്‍കിയിട്ടില്ല.


Next Story

Related Stories