TopTop
Begin typing your search above and press return to search.

കോവിഡിനെ ചെറുക്കാന്‍ ചോണനുറുമ്പ് ചട്ണി: തീരുമാനമെടുക്കാന്‍ ആയുഷ് വകുപ്പിനും സിഎസ്ഐആറിനും നിര്‍ദ്ദേശം

കോവിഡിനെ ചെറുക്കാന്‍ ചോണനുറുമ്പ് ചട്ണി: തീരുമാനമെടുക്കാന്‍ ആയുഷ് വകുപ്പിനും സിഎസ്ഐആറിനും  നിര്‍ദ്ദേശം

കോവിഡ് -19 നെ ചെറുക്കാന്‍ ചുവന്ന ഉറുമ്പ് ചട്ണി ഉപയോഗിക്കാനുള്ള നിര്‍ദേശം സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് ഒഡീഷ ഹൈക്കോടതി ആയുഷ് മന്ത്രാലയം ഡയറക്ടര്‍ ജനറലിനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനും(സിഎസ്ഐആര്‍)ഒഡിഷ ഹൈക്കോടതി നിര്‍ദേശം നല്‍കിയതായി ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പനി, ചുമ, ജലദോഷം, ശ്വസന ബുദ്ധിമുട്ടുകള്‍, ക്ഷീണം, മറ്റ് രോഗങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ ചോണനുറുമ്പ് ചട്ണി ഉപയോഗിക്കുന്നത് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സാധാരണമാണ്. പ്രധാനമായും ചുവന്ന ഉറുമ്പുകളുടെയും പച്ചമുളകിന്റെയും മിശ്രിതമാണ് ചട്ണി. ചിക്കന്‍പോക്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ ഗോത്രവര്‍ഗക്കാര്‍ ഈ ചട്ണി ഉപയോഗിച്ച് വരുന്നു.

കോവിഡ് വൈറസിനെതിരെ പോരാടുന്നതിന് ചട്ണിയുടെ ഉപയോഗം ആദ്യം നിര്‍ദ്ദേശിച്ചത് ബാരിപാഡ ആസ്ഥാനമായുള്ള എഞ്ചിനീയറും ഗവേഷകനുമായ നയാധര്‍ പാധിയാലാണ്. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാത്പര്യഹര്‍ജിയുമായി അദ്ദേഹം കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പാദിയാലിന്റെ അഭിപ്രായത്തെ മുഖവിലയ്ക്കെടുത്ത് ഉറുമ്പ് ചട്ണിയുടെ ഔഷധഗുണത്തെ കുറിച്ച് പഠനം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫോര്‍മിക് ആസിഡ്, പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി 12, സിങ്ക്, ഇരുമ്പ് എന്നിവ ചട്ണിയില്‍ അടങ്ങിയിരിക്കുന്നതായി പാദിയല്‍ പറയുന്നു. ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, ഛത്തീസ്ഗണ്ഡ്്, ആന്ധ്രാപ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ ഗോത്രവര്‍ഗക്കാര്‍ ചുവന്ന ഉറുമ്പ് കഴിക്കുകയും വിവിധ രോഗങ്ങളില്‍ നിന്ന് ഭേദമാവുകയും ചെയ്യുന്നു. ഗോത്രമേഖലയില്‍ കോവിഡ് -19 ന്റെ വ്യാപനം കുറയാന്‍ ഇത് കാരണമാകാം. ഇതില്‍ നിന്ന് ഫോര്‍മുലേഷനുകള്‍ തയ്യാറാക്കുന്നതിനുള്ള സമഗ്രമായ ഗവേഷണം പ്രയോജനകരമാണെന്ന് തെളിയിക്കുന്നു, പാദിയാല്‍ വിശദീകരിച്ചു.


Next Story

Related Stories