TopTop
Begin typing your search above and press return to search.

റഷ്യ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി പ്രസിഡന്റ് പുടിൻ, മകൾക്ക് കുത്തിവയ്പ് നടത്തി

റഷ്യ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി പ്രസിഡന്റ് പുടിൻ, മകൾക്ക് കുത്തിവയ്പ് നടത്തി

കോവിഡിനെതിരെ സുസ്ഥിര പ്രതിരോധം ഉറപ്പ് നൽകുന്ന വാക്സിൻ റഷ്യ വികസിപ്പിച്ചു എന്നാണ് പ്രസിഡന്റ് പുടിൻ പറഞ്ഞത്. ഇന്ന് രാവിലെ ലോകത്താദ്യമായി പുതിയ കൊറോണ വൈറസിനെതിരായ ഒരു വാക്സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നു - മന്ത്രിമാരുമായുള്ള ഒരു ടെലിവൈസ്ഡ് വീഡിയോ കോൺഫറൻസിൽ പുടിൻ പറഞ്ഞു. തന്റെ മകൾക്ക് വാക്സിൻ കുത്തിവയ്പ് നൽകിയതായും പുടിൻ പറഞ്ഞു. എന്റെ പെൺമക്കളിലൊരാൾക്ക് വാക്സിൻ നൽകി. അങ്ങനെ അവളും പരീക്ഷണത്തിന്റെ ഭാഗമായി - പുടിൻ പറഞ്ഞു. സ്പുട്നിക് Vഎന്നാണ് വാക്സിന് പേരിട്ടിരിക്കുന്നത്.

അടുത്ത വർഷമാകുമ്പോളേക്കും ലക്ഷണക്കണക്കിന് ഡോസ് കോവിഡ് വാക്സിൻ വികസിപ്പിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. വാക്സിൻ പരീക്ഷമത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകണമെന്ന് ഡബ്ല്യുഎച്ച്ഒ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എട്ട് ലക്ഷത്തിലധികം പേർക്കാണ് റഷ്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,90,799 പേർക്കാണ് റഷ്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 14,973 പേരാണ് റഷ്യയിൽ കോവിഡ് മൂലം മരിച്ചത്.


Next Story

Related Stories