TopTop
Begin typing your search above and press return to search.

റഷ്യ വാക്സിൻ ഡാറ്റ ഇന്ത്യക്ക് കൈമാറി, മൂന്നാം ഘട്ട പരീക്ഷണം ഇവിടെ നടത്താം

റഷ്യ വാക്സിൻ ഡാറ്റ ഇന്ത്യക്ക് കൈമാറി, മൂന്നാം ഘട്ട പരീക്ഷണം ഇവിടെ നടത്താം

ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ ആയ സ്പുട്‌നിക്ക് വിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലെ (ഫേസ് 1, ഫേസ് 2) ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഡാറ്റ ലാന്‍സറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മോസ്‌കോയിലെ ഗമാലയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിച്ച് വിശദമായ ഡാറ്റ പ്രസിദ്ധീകരിച്ചു. ഇത് ഇന്ത്യക്ക് കൈമാറി. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്‌സിന്‍ വികസിപ്പിച്ച ഗമാലയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയോട് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 76 പേരില്‍ നടത്തിയ 1, 2 ഘട്ട പരീക്ഷണങ്ങളില്‍ വാക്‌സിന് ഉയര്‍ന്ന പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമായതായി റഷ്യ പറയുന്നു.

കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി ബി വെങ്കടേഷ് വര്‍മയുമാണ് വാക്‌സിനുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ആശയവിനിമയത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയിലെ റെഗുലേറ്റിംഗ് അതോറിറ്റിയുടെ അനുമതി വാങ്ങിയ ശേഷം മൂന്നാം ഘട്ട പരീക്ഷണം ഇവിടെ നടത്തുക എന്നൊരു ഓപ്ഷനുണ്ടെന്ന് അധികൃതര്‍ പറയുന്നു. സൗദി അറേബ്യ, യുഎഇ, ബ്രസീല്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്തുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ് ഫണ്ടിന്റെ സ്പുട്‌നിക്ക് വി വെബ്‌സൈറ്റ് പറയുന്നു.

വാക്‌സിന്‍ ഉല്‍പ്പാദനത്തിന് റഷ്യന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയടക്കം 20 രാജ്യങ്ങള്‍ സ്പുട്‌നിക്ക് വിയില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റഷ്യ പറയുന്നു. സ്പുട്‌നിക്ക് ഫേസ് 3 ട്രയലില്‍ 40,000 വളണ്ടിയര്‍മാര്‍ ഭാഗമാകുമെന്ന് ലാന്‍സെറ്റ് പഠനം പറയുന്നു. വിവിധ പ്രായത്തിലുള്ളവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ആപ്പ് വഴി ഇവരെ നിരന്തരം നിരീക്ഷിക്കും. സെപ്റ്റംബര്‍ നാലിന് റഷ്യന്‍ ഗവേഷകര്‍ ഫേസ് 1, 2 ട്രയലുകളുടെ പ്രാഥമിക പരീക്ഷങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Next Story

Related Stories