TopTop
Begin typing your search above and press return to search.

കൊറോണയ്ക്ക് വാക്സിൻ കണ്ടുപിടിച്ചതായി റഷ്യൻ യൂണിവേഴ്സിറ്റി - ലോകത്തെ ആദ്യ കോവിഡ് മരുന്ന്

കൊറോണയ്ക്ക് വാക്സിൻ കണ്ടുപിടിച്ചതായി റഷ്യൻ യൂണിവേഴ്സിറ്റി - ലോകത്തെ ആദ്യ കോവിഡ് മരുന്ന്

കൊറോണ വൈറസിനുള്ള ലോകത്തെ ആദ്യ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ യൂണിവേഴ്‌സിറ്റി. സെഷെനോവ് ഫസ്റ്റ് മോസ്‌കോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയാണ് കൊറണ വാക്‌സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ടിരിക്കുന്നത്. യൂണിവേഴ്‌സിറ്റി അധികൃതരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സപുട്‌നിക്ക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യയിലെ ഗമാലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ആണ് ജൂണ്‍ 18ന് കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്.

ലോകത്തെ ആദ്യത്തെ കൊറോണ വാക്‌സിന്‍ പരീക്ഷണം വളണ്ടിയര്‍മാരില്‍ വിജയകരമായി സെഷനോവ് യൂണിവേഴ്‌സിറ്റി നടത്തിയിരിക്കുന്നു - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്ലേഷണൽ മെഡിസിന്‍ ആന്‍ഡ് ബയോടെക്‌നോളജി ഡയറക്ടര്‍ വാദിം തരാസോവ് പറഞ്ഞു. പരീക്ഷണത്തിന് വിധേയരായ ആദ്യ ഗ്രൂപ്പ് വളണ്ടിയര്‍മാരെ ബുധനാഴ്ചയും രണ്ടാമത്തെ ഗ്രൂപ്പിനെ ജൂണ്‍ 20നും ഡിസ്ചാര്‍ജ്ജ് ചെയ്യും.

വാക്‌സിന്‍ മനുഷ്യരില്‍ സുരക്ഷിതമാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ഈ പരീക്ഷണം നടത്തിയതെന്ന് സെഷനോവ് യൂണിവേഴ്‌സിറ്റിയില്‍ ട്രോപ്പിക്കല്‍ ആന്‍ഡ് വെക്ടർ ബോണ്‍ ഡീസസ്, മെഡിക്കല്‍ പാരാസൈറ്റോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ അലക്‌സാണ്ടര്‍ ലുകാഷേവ് പറഞ്ഞു. വാക്സിന്‍ സുരക്ഷിതമാണെന്ന് വ്യക്തമായിക്കഴിഞ്ഞു - ലുകാഷേവ് സ്പുട്‌നിക്കിനോട് പറഞ്ഞു.


Next Story

Related Stories