TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ രണ്ടാമത്തെ കോവിഡ് മരുന്നിനും മനുഷ്യപരീക്ഷണത്തിന് അനുമതി

ഇന്ത്യയില്‍ രണ്ടാമത്തെ കോവിഡ് മരുന്നിനും മനുഷ്യപരീക്ഷണത്തിന് അനുമതി

ഇന്ത്യയില്‍ രണ്ടാമതൊരു കോവിഡ് വാക്‌സിന് കൂടി മനുഷ്യരില്‍ പരീക്ഷണം നടത്താനുള്ള അനുമതി. സൈഡസ് കാഡില എന്ന കമ്പനിക്കാണ് ഫേസ് 1, 2 പരീക്ഷണങ്ങള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്ന മരുന്നിന് നേരത്തെ പരീക്ഷണാനുമതി ലഭിച്ചിരുന്നു.

രാജ്യത്ത് മുപ്പതോളം ഗ്രൂപ്പുകള്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നതായാണ് മേയില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. 17834 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 6.2 ലക്ഷത്തോളമാണ്. യുഎസ്, ബ്രസീൽ, റഷ്യ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ.

ലോകത്ത് വിവിധ രാജ്യങ്ങളിലായി കോവിഡ് വാക്‌സിനുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളും പുരോഗമിക്കുകയാണ്. ബ്രിട്ടീഷ് കമ്പനി ആസ്ട്ര സെനീക്കയുടെ വാക്‌സിന്‍ പരീക്ഷണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ആസ്ട്ര സെനീക്ക ഇതിനോടകം വലിയ തോതില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. ജര്‍മ്മനിയിലെ ബയോ എന്‍ ടെക്ക്, ചൈനയിലെ കാന്‍സിനോ ബയോളജിക്ക്‌സ് തുടങ്ങിയവയും രംഗത്തുണ്ട്. യുഎസ് കമ്പനി മോഡേണയുടെ മനുഷ്യപരീക്ഷണം മൂന്നാംഘട്ടത്തിലെത്തിയിരിക്കുന്നു.


Next Story

Related Stories