TopTop
Begin typing your search above and press return to search.

ബിൽ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേർന്ന് 100 മില്യൺ ഡോസ് കോവിഡ് വാക്സിൻ വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഒരു ഡോസിന് മൂന്ന് ഡോളർ

ബിൽ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേർന്ന് 100 മില്യൺ ഡോസ് കോവിഡ് വാക്സിൻ വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഒരു ഡോസിന് മൂന്ന് ഡോളർ

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായും ഗാവി വാകിസിൻ അലൈൻസുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ് വാക്സിൻ നിർമ്മിക്കും. 100 മില്യൺ ഡോസ് വരെ കോവിഡ് വാക്സിൻ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കും മറ്റ് വികസ്വര, പിന്നോക്ക രാജ്യങ്ങൾക്കും വേണ്ടിയാണ പദ്ധതിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. 2021 ആദ്യ പകുതിയിൽ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വാക്സിൻ എത്തിക്കാനാകുമെന്ന പ്രതീക്ഷ സെറം പ്രകടിപ്പിച്ചു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്നും ഗാവി വാക്സിൻസ് അലൈൻസിൽ നിന്നുമായി തങ്ങൾക്ക് 150 മില്യൺ ഡോളർ ലഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു ഡോസിന് വില മൂന്ന് ഡോളർ (ഏതാണ്ട് 225 ഇന്ത്യൻ രൂപ). ഇന്ത്യയിൽ ഇതുവരെ 20 ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചു. കേസുകളുടെ എണ്ണത്തിൽ യുഎസ്സും ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 41,585 പേരാണ് ഇതുവരെ കോവിഡ് മൂലം രാജ്യത്ത് മരിച്ചത്.



Next Story

Related Stories