TopTop
Begin typing your search above and press return to search.

ഓക്സ്ഫോഡ് കോവിഡ് വാക്സിൻ പരീക്ഷണം സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തുന്നു - ഡ്രഗ് കൺട്രോളറുടെ നോട്ടീസിന് പിന്നാലെ

ഓക്സ്ഫോഡ് കോവിഡ് വാക്സിൻ പരീക്ഷണം സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തുന്നു - ഡ്രഗ് കൺട്രോളറുടെ നോട്ടീസിന് പിന്നാലെ

ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് മരുന്ന് കമ്പനി ആസ്ട്ര സെനീക്കയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്റെ കോവിഷീല്‍ഡിന്റെ ഫേസ് 3 ടെസ്റ്റിംഗ്, പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തിവച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

അടുത്തയാഴ്ചയാണ് ഫേസ് ത്രീ ട്രയല്‍ തുടങ്ങാനിരുന്നത്. യുകെയിലെ വളണ്ടിയര്‍മാരിലൊരാള്‍ പാര്‍ശ്വഫലത്തിന്റേതായ അസുഖം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആസ്ട്ര സെനീക്ക വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചത്. എന്നാല്‍ സെറം ഇന്‍സിറ്റിറ്റിയൂട്ട് പരീക്ഷണം നിര്‍ത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോളര്‍ നോട്ടീസ് നല്‍കുകയായിരുന്നു.

അടുത്തയാഴ്ച രാജ്യത്തെ 17 കേന്ദ്രങ്ങളിലായി 1600 വളണ്ടിയര്‍മാരില്‍ പരീക്ഷണം നടത്താനായിരുന്നു പരിപാടി. വാക്‌സിന്‍ പരീക്ഷിച്ച രോഗിക്ക് വിശദീകരിക്കാനാകാത്ത പ്രത്യേകതരം രോഗമുണ്ടായി എന്നാണ് ആസ്ട്ര സെനീക്ക പറയുന്നത്. ഡിജിസിഐയുടെ നിര്‍ദ്ദേശപ്രകാരമേ പ്രവര്‍ത്തിക്കൂ എന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന് പുറമെ, ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിനും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡിസംബറോടെ കോവിഷീൽഡ് രോഗികൾക്ക് ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയാണ് നിർമ്മാതാക്കൾ മുന്നോട്ടുവച്ചിരുന്നത്.

Next Story

Related Stories