TopTop

ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശം ഇങ്ങനെയിരിക്കും

ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശം ഇങ്ങനെയിരിക്കും

സാധാരണ ഒരാളുടെ ശ്വാസകോശത്തിന്‍റെ നിറം പിങ്ക് ആയിരിക്കും. എന്നാൽ 30 വർഷം തുടർച്ചയായി പുകവലിച്ച ഒരാളുടെ ശ്വാസകോശം എങ്ങനെ ആയിരിക്കും. ഏറെ ശ്രദ്ധിക്കപ്പെട്ട ശ്ര്വാസ കോശം സ്പോഞ്ച് പോലെ എന്ന പരസ്യം ശരിയാണെന്ന് വ്യക്തമാക്കുകയാണ് പുതിയ റിപ്പോർട്ട്. ‌

അടുത്തിടെ മരിച്ച, മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായിരുന്ന ഒരാളുടെ ശ്വാസകോശത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ ഉൾ‌പ്പെടെ വൻ പ്രചാരമാണ് ഈ ചിത്രങ്ങൾക്കും വീഡിയോക്കും ലഭിക്കുന്നത്.

ശ്വാസകോശം സംബന്ധ അസുഖവുമായി അമ്പത്തിരണ്ടാം വയസിൽ മരിച്ച രോഗിയുടടെ ശ്വാസകോശം ചാര്‍ക്കോള്‍ നിറത്തിലായ അവസ്ഥയിലായിരുന്നു. ദിവസവും ഒരു പാക്കറ്റ് സിഗരറ്റായിരുന്നു ഇയാൾ വലിച്ചിരുന്നത്. മരണ ശേഷം അവയവങ്ങൾ ദാനം ചെയ്യാൻ ഇയാൾ സമ്മതമറിയിച്ചിരുന്നു. ഇതിനായി അവയവങ്ങൾ പുറത്തെടുത്ത ഡോക്ടർമാരാണ് ശ്വാസകോശത്തിന്റെ അവസ്ഥ വ്യക്തമാക്കിയത്. അവയവങ്ങൾ ഒരുതരത്തിലും ഉപയോഗിക്കാൻ സാധിക്കില്ലെന്നും അവർ കണ്ടെത്തുകയായിരുന്നു. പള്‍മോനറി എംഫിസീമയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധനിമിത്തം സ്വസ്തമായി ശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇത്.


ലോകത്ത് പുകവലിക്കെതിരെ വലിയ പ്രചാരണങ്ങൾ നടക്കുമ്പോൾ ഇതിനായി ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പരസ്യം ഇതാവുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാനുള്ള ധൈര്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് വീഡിയോ ആശുപത്രി അധികൃതര്‍ പങ്കുവച്ചത്. ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകൾ പുകയില ഉപയോഗം മൂലം മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്,


Next Story

Related Stories