TopTop
Begin typing your search above and press return to search.

ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ 'കൊറോണവാരിയേഴ്‌സ്' കോഴ്‌സ്

ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കാന്‍

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ 'കൊറോണവാരിയേഴ്‌സ്' എന്ന പേരില്‍ സൗജന്യ ഓണ്‍ലൈന്‍ സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് തയാറാക്കി. കൊറോണ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പാരമെഡിക്കല്‍, പ്രഫഷണല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ഈ കോഴ്‌സ് സഹായിക്കുമെന്ന് ടിസിഎസ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, റിസപ്ഷനിസ്റ്റുകള്‍, റേഡിയോളജി ടെക്‌നീഷന്‍സ്, ബയോമെഡിക്കല്‍ വേയ്സ്റ്റ് മാനേജ്‌മെന്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ഈ കോഴ്‌സ് പ്രയോജനപ്പെടും.

സ്വയം പഠിച്ചെടുത്ത്, സ്വയം സാക്ഷ്യപ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ ഇംഗ്ലീഷിലുള്ള ആറുമണിക്കൂര്‍ നീളുന്ന ഓണ്‍ലൈന്‍ കോഴ്‌സാണിത്. എവിടെനിന്നുവേണമെങ്കിലും ഏത് ഉപകരണത്തിലും ഈ കോഴ്‌സ് അക്‌സസ് ചെയ്യാനാവും. https://learning.tcsionhub.in/courses/coronawarriors/ എന്ന ലിങ്ക് ഉപയോഗിച്ച് കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്യാം.ഹാര്‍വാഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഫാക്കള്‍ട്ടികളുടെ സഹായത്തോടെ ടിസിഎസ് ലൈഫ്‌സയന്‍സസ് യൂണിറ്റിലെ മെഡിക്കല്‍ വിദഗ്ധരാണ് കോഴ്‌സ് തയാറാക്കിയിരിക്കുന്നതെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു.


Next Story

Related Stories