Top

വിയര്‍പ്പ് നാറ്റം അകറ്റാന്‍ ചില പൊടിക്കൈകള്‍

വിയര്‍പ്പ് നാറ്റം അകറ്റാന്‍ ചില പൊടിക്കൈകള്‍

വിയര്‍പ്പ് നാറ്റം.. വലിയൊരു പ്രശ്‌നം തന്നെയാണ്. ശരീരത്തിലെ ദുര്‍ഗന്ധം മാറ്റാന്‍ ഡിയോഡറന്റുകള്‍ ഉപയോഗിച്ചാലും പലപ്പോഴും ഫലം ചെയ്യാറില്ല. എന്താണ് ഇതിന് പരിഹാരം? ആദ്യം എന്തുകൊണ്ടാണ് വിയര്‍പ്പ് നാറ്റം ഉണ്ടാകുന്നതെന്ന് നോക്കാം. ശരീരത്തിലെ വിയര്‍പ്പും അഴുക്കും ഒക്കെ ബാക്ടീരിയയുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് അസഹനീയമായ നാറ്റമുണ്ടാകുന്നത്.

മാനസിക സമ്മര്‍ദ്ദം, പാരമ്പര്യം, എരിവുള്ള ഭക്ഷണം കഴിക്കുന്നത്, കഫീന്‍ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം, കടുത്ത മാനസിക സമ്മര്‍ദ്ദം, അമിത ശരീര ഭാരം, കഠിനമായ ശാരീരിക അധ്വാനമുള്ള ജോലികള്‍ ഇവയെല്ലാം വിയര്‍പ്പ് വര്‍ധിക്കാന്‍ കാരണമാകാറുണ്ട്. ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലവും ശരീരത്തില്‍ അമിതമായി വിയര്‍പ്പും ദുര്‍ഗന്ധവുമുണ്ടാവാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ വിയര്‍പ്പും അതുകൊണ്ടുണ്ടാകുന്ന ദുര്‍ഗന്ധവും പരിഹരിക്കാന്‍ സാധിക്കും.


- ലഹരി വസ്തുകള്‍ പ്രത്യേകിച്ച് മദ്യം, സിഗരറ്റ് ഇവ ഒഴിവാക്കുക. കാരണം ലഹരി വസ്തുകള്‍ ഉപയോഗിക്കുന്നവരുടെ ശരീരത്തിന് വിയര്‍പ്പ് നിയന്ത്രിക്കാനുള്ള കഴിവില്ലാതാവുകയും അവര്‍ അമിതമായി വിയര്‍ക്കാനിടയാക്കുകയും ചെയ്യും

- എരിവുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക

-ശരീരത്തില്‍ എപ്പോഴും നല്ല സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുന്നത് ശീലമാക്കുക. ഇത് നേരിട്ട് ശരീരത്തില്‍ വെയിലടിക്കുന്നത് തടയും

- ദിവസവും രണ്ട് നേരം കുളിക്കുക

- തണുത്ത ശുദ്ധ ജലത്തില്‍ കുളിക്കാന്‍ ശ്രമിക്കുക

- ആഴ്ചയില്‍ ഒരിക്കല്‍ മഞ്ഞള്‍ തേച്ചു കുളിക്കാം

- കുളിക്കുമ്പോള്‍ വെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും നല്ലതാണ്

- നാരങ്ങ നീര് മുറിച്ച് കക്ഷത്തില്‍ പുരട്ടുന്നത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും

- അടിവസ്ത്രങ്ങള്‍ ഉള്‍പ്പടെ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക

- ഗുണമേന്മയുള്ള ഡിയോഡറന്റുകളും സോപ്പുകളും ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കുക


Next Story

Related Stories