Top

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദി പ്രശ്‌നമാകാറുണ്ടോ; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദി പ്രശ്‌നമാകാറുണ്ടോ; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കുന്നത് ചിലര്‍ക്ക് വലിയ പ്രശ്‌നമാണ്. ഛര്‍ദ്ദി പേടിച്ച് യാത്ര ഒഴിവാക്കുന്നവര്‍ പോലും ഉണ്ട്. പൊതുവെ ഇംഗ്ലീഷില്‍ ഇതിനെ 'മോഷന്‍ സിക്‌നസ്സ്' എന്നാണ് പറുന്നത്. ആന്തര കര്‍ണത്തിലെ ശരീര സന്തുനലാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാര്‍ സിസ്റ്റം നല്‍കുന്ന വിവരങ്ങളും കണ്ണു നേരിട്ട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് യാത്രയിലെ ഛര്‍ദ്ദി.

ചിലര്‍ക്ക് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാണ് ഛര്‍ദ്ദി തുടങ്ങുന്നത്. വണ്ടിയില്‍ കാലു കുത്തുമ്പോഴേ ഛര്‍ദ്ദിച്ചു തുടങ്ങുന്നവരുമുണ്ട്. ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍ മൂലം ആന്തര കര്‍ണത്തിലുള്ള വ്യതിയാനങ്ങളാണ് ഛര്‍ദ്ദിക്കു കാരണമാകുന്നത്. അത് കൊണ്ട് തന്നെ യാത്രയില്‍ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛര്‍ദ്ദിക്ക് പരിഹാരമായി കാണാറുണ്ട്. യാത്ര പോകുമ്പോള്‍ സ്ഥിരമായി ഛര്‍ദിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1. വണ്ടിയില്‍ അധികം കുലുക്കം ഇല്ലാത്ത ഭാഗത്ത് വേണം ഇരിക്കാന്‍. കാറിലാണെങ്കില്‍ മുന്‍ സീറ്റിലിരിക്കാം. ബസിലാണെങ്കില്‍ മധ്യഭാഗത്തും.

2. മോഷന്‍ സിക്നെസ് ഉള്ളവര്‍ യാത്രയ്ക്കിടയില്‍ വായിക്കരുത്. (മൊബൈലിലും)

3. ഏതെങ്കിലും ഒരു ബിന്ദുവില്‍ മാത്രം നോട്ടമുറപ്പിച്ച് ഇരിക്കുന്നത് ഗുണകരമാണ്.

4. വണ്ടിയുടെ ജനലുകള്‍ തുറന്നു വച്ച് ഇരിക്കുന്നതും ശുദ്ധവായു ഏല്‍ക്കുന്നതും സഹായിക്കും.

5. കഴിവതും ഛര്‍ദിക്കുന്നവരുടെ അടുത്തിരിക്കാതിരിക്കുക. ഛര്‍ദിയെക്കുറിച്ചുള്ള ഭയവും സംസാരവും ഒഴിവാക്കാം.

6. മനസിന് പിടിക്കാത്ത ഭക്ഷണമോ പാനീയമോ യാത്രയില്‍ കഴിക്കരുത്. പ്രത്യേകിച്ച് മദ്യം.

7. യാത്രയ്ക്ക് മുമ്പേ വയര്‍ നിറച്ചുള്ള ഭക്ഷണം ഒഴിവാക്കുക.


Next Story

Related Stories