വിയര്‍പ്പ് മൂലമുള്ള ശരീര ദുര്‍ഗന്ധം പലരേയും വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. മറ്റാളുകളോട് ഇടപഴകാനും, സംസാരിക്കാനുമൊക്കെ വിയര്‍പ്പ് ഗന്ധം പലരേയും അനുവദിക്കുകയില്ല. ശരീരത്തിന്റെ പല അവയവങ്ങളില്‍നിന്നും സ്രവ വസ്തുക്കള്‍ സൃഷ്ടിക്കപ്പെടുന്നു. ഇത്തരത്തിലുള്ള കണ്ണുനീര്, ഉമിനീര്,വിയര്‍പ്പ്, ദഹനരസം തുടങ്ങിയവയ്ക്കൊക്കെ പ്രത്യേക ദൗത്യങ്ങളുമുണ്ട്. അവയുടെ ഏറ്റക്കുറച്ചില്‍ ചിലപ്പോള്‍ രോഗങ്ങളില്‍ കലാശിക്കാം.
വിയര്‍പ്പ് പുറത്ത് വരുന്ന സമയങ്ങളില്‍ അതിന് ദുര്ഗന്ധമുണ്ടാവാറില്ല. എന്നാല്‍ അത് കക്ഷത്തിലും മറ്റ് ശരീര ഭാഗങ്ങളിലും കെട്ടിക്കിടന്ന് അവിടുത്തെ ബാക്ടീരിയയുമായി പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാവുന്നത്. ഇവിടെ ഇട്ടിരിക്കുന്ന വസ്ത്രങ്ങളും മഞ്ഞനിറമായി മാറും.
വിയര്‍പ്പിന്റെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളൊരു മാര്‍ഗം വിയര്‍പ്പ് കെട്ടിക്കിടക്കുന്നത് ഒഴുവാക്കുക എന്നതാണ്. അടിവസ്ത്രങ്ങള്‍ മാറ്റിയും കുളിച്ചും ശരീരം എപ്പോഴും വൃത്തിയാക്കിവെക്കുക.
വിയര്പ്പ്മൂലമുള്ള ദുര്‍ഗന്ധം ഒഴുവാക്കാനുള്ള പൊടികൈകളില്‍ ചിലത് താഴെ പറയുന്നു. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. മദ്യം ശരീരത്തില്‍ കൂടുതല്‍ അഡ്രിനാലിന്‍ ഉല്പാദിപ്പിയ്ക്കും. ഇത് കൂടുതല്‍ വിയര്പ്പിന് ദുര്‍ഗന്ധം വരുത്താന്‍ ഇടയാക്കും, കാപ്പി കുടി കുറയ്ക്കുക. കാപ്പിയും അഡ്രിനാലിന്‍ ഉല്പാദനത്തിന് ഇടയാക്കും, ചെറുനാരങ്ങ മുറിച്ചതു കൊണ്ട് വിയര്‍പ്പ് അധികമുള്ള ശരീരഭാഗങ്ങള്‍ വൃത്തിയാക്കുന്നത് നല്ലതാണ്. ഇത് വിയര്‍പ്പധികം ഇല്ലാതിരിയ്ക്കാന്‍ സഹായിക്കും എന്ന്മാത്രമല്ല, ചര്‍മ്മത്തിന് ഉന്മേഷവും നറുമണവും നല്കുന്നു, കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രമിയ്ക്കുക. ഇത് ചര്‍മ്മത്തെ സ്വതന്ത്രമായി ശ്വസിക്കാന്‍ അനുവദിക്കുന്നതിനാല്‍, അണുക്കള്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കും.