TopTop

ലോകത്താകെ കോറോണ മരണം 10,000 കടന്നു, ഇന്ത്യയിൽ അഞ്ച് മരണം, 206 കേസുകൾ

ലോകത്താകെ കോറോണ മരണം 10,000 കടന്നു, ഇന്ത്യയിൽ അഞ്ച് മരണം, 206 കേസുകൾ

ലോകത്താകെ കൊറോണ (കൊവിഡ് 19) മരണം 10,000 കടന്നു. ഒടുവിലെ കണക്കനുസരിച്ച് 10,048 മരണമാണ് കൊറോണ വൈറസ് മൂലം ലോകത്താകെ ഉണ്ടായിരിക്കുന്നത്. 2.46 ലക്ഷത്തിലധികം പേര്‍ക്ക് ഇതിനോടകം വൈറസ് ബാധിച്ചിട്ടുണ്ട്. ഇതിൽ 88,471 പേർക്ക് അസുഖം ഭേദമായി. 3405 പേര്‍ മരിച്ച ഇറ്റലി മരണസംഖ്യയിൽ ചൈനയെ മറികടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 427 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇന്ത്യയില്‍ മരണം അഞ്ചായി. ഇതടക്കം 206 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു. 20 പേർക്ക് അസുഖം ഭേദമായി. ജയ്പൂരിൽ ഇറ്റാലിയൻ പൌരനും കൊച്ചിയിൽ ബ്രിട്ടീഷ് പൌരനും എച്ച്ഐവി മരുന്ന് നൽകിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. മാര്‍ച്ച് 22 മുതല്‍ ഒരാഴ്ചത്തേയ്ക്ക് വിദേശത്ത് നിന്നുള്ള ഒരു വിമാനവും ഇന്ത്യയിലിറങ്ങില്ല. വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നു. വൈറസ് പ്രസരണം തടയാന്‍ മുംബയ് നഗരത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തേണണ്ടി വരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണെന്നും ശിവസേന മുഖപത്രം സാംന റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിൽ പൊതുഗതാഗതം നിർത്തിവച്ചിരുന്നു. കേരത്തിൽ 10, 12 ക്ലാസുകളുടേതടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്.

ചൈനയിൽ 3248 പേരാണ് ഇതുവരെ മരിച്ചത്. 71,150 പേർ സുഖം പ്രാപിച്ചു. അതേസമയം ചൈനയിൽ മൂന്ന് പേരാണ് പുതുതായി മരിച്ചത്. 39 പുതിയ കേസുകളും. ഇറാനിൽ 1284 പേരും സ്പെയിനിൽ 831 പേരും ഫ്രാൻസിൽ 372 പേരും മരിച്ചു. യുഎസിൽ 217 പേരും യുകെയിൽ 144 പേരുമാണ് മരിച്ചത്. ദക്ഷിണ കൊറിയയിൽ മരണം 94 ആയി. ഏറ്റവുമധികം പുതിയ കേസുകൾ വന്നിരിക്കുന്നത് യുഎസിലാണ് - 577.


Next Story

Related Stories