Top

സ്ഥാനം തെറ്റിയ അവയവങ്ങളുമായി ഉത്തര്‍പ്രദേശ് യുവാവ്; അമ്പരന്ന് ഡോക്ടര്‍മാര്‍

സ്ഥാനം തെറ്റിയ അവയവങ്ങളുമായി ഉത്തര്‍പ്രദേശ് യുവാവ്; അമ്പരന്ന് ഡോക്ടര്‍മാര്‍

ഉത്തര്‍പ്രദേശ്കാരനായ ജമാലുദീന് ഒരു പ്രശ്‌നമുള്ളതായി കാണുന്ന ആര്‍ക്കും തോന്നുകയില്ല. എന്നാല്‍ അയാള്‍ അങ്ങനെയല്ല. ജമിലുദീന്റെ ശരീരത്തില്‍ എല്ലാ അവയവങ്ങളും സ്ഥിതി ചെയ്യുന്നത് സാധാരണരീതിയിലേയല്ല. മറ്റ് മനുഷ്യരില്‍നിന്ന് വ്യത്യസ്തമായി ജമാലുദീന്റെ ഹൃദയം സ്ഥിതിചെയ്യുന്നത് ശരീരത്തിന്റെ വലത് ഭാഗത്താണ്. കരളും പിത്താശയവും ഇടത് ഭാഗത്തും.

വയറുവേദനയെ തുടര്‍ന്ന് ജമാലുദീന്‍ ഗോരാഖ്പൂരിലെ ഒരു ഡോക്ടറെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജമാലുദീന്റെ എക്‌സറെ എടുക്കുകയും ചെയ്തു. എന്നാല്‍ ജമാലുദീന്റെ എക്‌സറെ റിപ്പോര്‍ട്ടുകള്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി.

ബാരിയാട്രിക് ലാപ്രോസ്‌കോപിക് സര്‍ജനായ ഡോ.ശശികാന്ത് ദീക്ഷിത് ജമാലുദീന്റെ പിത്താശയത്തിലാണ് കല്ലുകളെന്നും എന്നാല്‍ പിത്താശയം ഇടത് ഭാഗത്തായതിനാല്‍ സര്‍ജറി പ്രയാസകരമാണെന്നുമാണ് മാധ്യമങ്ങളോട് പറഞ്ഞത്. ത്രിമാന ലാപോസ്‌കോപിക് മെഷീനുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍ജറി സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

1643ല്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും, ശസ്ത്രക്രീയ ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരം വ്യക്തികളുടെ ചികിത്സ പ്രയാസകരമാണെന്നും ഡോ. ദീക്ഷിത് പറയുന്നു.


Next Story

Related Stories