TopTop
Begin typing your search above and press return to search.

തടവുകാരുടെ ആരോഗ്യപരിപാലനത്തില്‍ വീഴ്ച വരുത്തുന്നതിന് വലിയ വില നല്‍കേണ്ടിവരും-ലോകാരോഗ്യ സംഘടന

തടവുകാരുടെ ആരോഗ്യപരിപാലനത്തില്‍ വീഴ്ച വരുത്തുന്നതിന് വലിയ വില നല്‍കേണ്ടിവരും-ലോകാരോഗ്യ സംഘടന

തടവുകാരുടെ ആരോഗ്യം നിരീക്ഷിക്കാനും സംരക്ഷിക്കാനും യൂറോപ്പിലെ ജയിൽ അധികൃതർ വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. അതിനു വലിയ നല്‍കേണ്ടി വരുമെന്ന് യുഎൻ സംഘടന മുന്നറിയിപ്പ് നൽകുന്നു. ലോകാരോഗ്യ സംഘടന 2016-നും 2017-നും ഇടയിൽ 39 യൂറോപ്യൻ രാജ്യങ്ങളില്‍നിന്നും വിവരങ്ങൾ ശേഖരിക്കുകയും, ക്ഷയരോഗം, ലൈംഗിക രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ലഹരി വസ്തുക്കളോടുള്ള ആസക്തി എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

‘ജയില്‍ശിക്ഷ വ്യക്തി സ്വാതന്ത്ര്യത്തിന് വിഘാതമാകുമെങ്കിലും അതൊരിക്കലും വ്യക്തികളുടെ ആരോഗ്യവും, ആരോഗ്യത്തിനുള്ള അവകാശവും കവർന്നെടുക്കുന്നതാകരുത്’ എന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ബ്രാഞ്ചിലെ ഡോ. ബെന്റെ മിക്കൽ‌സൺ പറഞ്ഞു. ജയില്‍പുള്ളികളുടെ എണ്ണവും രോഗബാധിതരുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേടും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാടുപോലെ എല്ലാവർക്കും സാർവത്രിക ആരോഗ്യ പരിരക്ഷയും മികച്ച ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിന് ജയിലുകളും അവസരങ്ങളുടെ ജാലകങ്ങളായി മാറണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ജയിലുകളിലെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങള്‍ തീര്‍ത്തും പരാജയമാണെന്ന് ലോകാരോഗ്യ സംഘടന അവരുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് പറയുന്നു. ആരോഗ്യം മോശമായിട്ടും രോഗനിർണയം നടത്താത്തതും ചികിത്സയില്ലാത്തതുമായ തടവുകാർ മോചിതരായാല്‍ പൊതുജനാരോഗ്യ ഭാരം വർദ്ധിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. മാനസികാരോഗ്യമാണ് പ്രധാന പ്രശ്നമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതിനാല്‍ ജയില്‍ മോചിതരായാല്‍ അമിത ലഹരി ഉപയോഗം, ആത്മഹത്യ തുടങ്ങിയ പ്രവണതകള്‍ വ്യാപകമായി കാണപ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെ ജയിലിലെ പരിവര്‍ത്തന കാലയളവില്‍തന്നെ ആവശ്യത്തിനുള്ള കെയര്‍ ലഭിക്കനമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ജയിലില്‍ വെച്ച് നടക്കുന്ന മരണങ്ങളിൽ 13.5 ശതമാനവും ആത്മഹത്യ മൂലമാണെന്നും, 14 ശതമാനം യൂറോപ്യൻ രാജ്യങ്ങളും ഒരാളെ ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തടവുകാരുടെ എണ്ണക്കൂടുതലാണ് മറ്റൊരു പ്രശ്നം. ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലെ ജയിലുകളാണ് തടവുകാരുടെ എണ്ണക്കൂടുതല്‍ കാരണം ഏറ്റവും കൂടുതല്‍ കെടുതികള്‍ അനുഭവിക്കുന്നത്.


Next Story

Related Stories