TopTop
Begin typing your search above and press return to search.

രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കൊറോണ പകരാന്‍ സാധ്യത അപൂര്‍വമെന്ന പ്രസ്താവന പിന്‍വലിക്കുന്നതായി ലോകാരോഗ്യ സംഘടന

രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കൊറോണ പകരാന്‍ സാധ്യത അപൂര്‍വമെന്ന പ്രസ്താവന പിന്‍വലിക്കുന്നതായി ലോകാരോഗ്യ സംഘടന

രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്ന് കൊറോണ വൈറസ് പകരാനുള്ള സാധ്യത അപൂര്‍വമാണെന്ന് പ്രസ്താവന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പിന്‍വലിച്ചു. ഡബ്ല്യുഎച്ച്ഒയിലെ സീനിയര്‍ എപ്പിഡെമിയോളജിസ്റ്റുകളില്‍ ഒരാളായ മരിയ വാന്‍ കെര്‍ഖോവ് ആണ് പ്രസ്താവന നടത്തിയിരുന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കിയതോടെയാണ് വിശദീകരണവുമായി ഡബ്ല്യഎച്ച്ഒ രംഗത്തെത്തിയത്. കോവിഡ് 19 വിഷയങ്ങളില്‍ ഡബ്ല്യുഎച്ച്ഒയുടെ ടെക്‌നിക്കല്‍ ഹെഡ് ആണ് മരിയ. വളരെ കുറച്ച് പഠനങ്ങള്‍ മാത്രം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കര്യ പറഞ്ഞത് എന്നാണ് ഇപ്പോള്‍ മരിയ വാന്‍ കെര്‍ഖോവ് നല്‍കുന്ന വിശദീകരണം.

പകര്‍ച്ചവ്യാധി വിദഗ്ധര്‍ അടക്കമുള്ളവര്‍ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഡബ്ല്യുഎച്ച്ഒ ഇത് പിന്‍വലിച്ചത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന ഗവണ്‍മെന്റുകള്‍ക്ക് ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ പ്രസ്താവന തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനില്‍ ക്ലിനിക്കല്‍ എപ്പിഡെമിയോളജി പ്രൊഫസറായ ലിയാം സ്മീത് പറഞ്ഞു. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരിയ കെര്‍ഖോവ് ഇത്തരമൊരു കാര്യം പറഞ്ഞത് എന്ന് തനിക്കറില്ല എന്ന് ലിയാം സ്മീത് പറഞ്ഞു.

രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും ഉള്ളവരില്‍ നിന്നും ഇന്‍ഫെക്ഷനുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ലിയാം സ്മീത്ത് വ്യക്തമാക്കി. ചെറിയ രോഗലക്ഷണം കാണിക്കുന്നവരില്‍ നിന്നും രോഗലക്ഷണമില്ലാത്തവരില്‍ നിന്നുമുള്ള രോഗപ്പകര്‍ച്ചയുടെ സാധ്യത മനസ്സിലാക്കുന്നത്, ഗവണ്‍മെന്റുകള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ലിയാം സ്മീത്ത് അടക്കമുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസ് ബാധിച്ചവര്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുന്നത് അസാധാരണമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.


Next Story

Related Stories