TopTop
Begin typing your search above and press return to search.

മരണ നിരക്ക് കുറയുന്നില്ല, കോവിഡ് രോഗികളിൽ മലേറിയ, എച്ച്‌ഐവി മരുന്നുകളുടെ പരീക്ഷണം ഡബ്ല്യുഎച്ച്ഒ അവസാനിപ്പിച്ചു

മരണ നിരക്ക് കുറയുന്നില്ല, കോവിഡ് രോഗികളിൽ മലേറിയ, എച്ച്‌ഐവി മരുന്നുകളുടെ പരീക്ഷണം ഡബ്ല്യുഎച്ച്ഒ അവസാനിപ്പിച്ചു

കോവിഡ് 19 ചികിൽസയ്ക്കായി മലേറിയ രോഗത്തിനുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍, എച്ച്‌ഐവി പ്രതിരോധത്തിനുള്ള ലോപിനാവിര്‍/റിട്ടോനാവിര്‍ എന്നിവ ഉപയോഗിച്ച് നടത്തിവന്ന പരീക്ഷണം ലോകാരോഗ്യ സംഘടന അവസാനിപ്പിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നിലപാട് വ്യക്തമാക്കിയത്. കോവിഡ് മരണ നിരക്ക് കുറയുന്നതില്‍ ഈ മരുന്നുകൾ പരാജയപ്പെട്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗികളില്‍ ഇനിമുതൽ ഈ മരുന്നുകൾ ഉപയോഗിക്കേണ്ടതില്ലെന്നാണ് ഡബ്ല്യൂഎച്ച്ഒയുടെ നിലപാട്. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത രോഗികളിലോ, രോഗനിര്‍ണയത്തിനോ ഉള്ള പഠനങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയതായി അൽജസീറ റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അടിയന്തരാവാശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള അംഗീകാരം റദ്ദാക്കിയിരുന്നു. കൊവിഡ് ചികിത്സയില്‍ ഗെിയം ചെയ്ഞ്ചര്‍ ആകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ച മരുന്നിനെതിരെയായിരുന്നു നടപടി.

അതേസമയം, ശനിയാഴ്ച മാത്രം 212,326 പുതിയ കോവിഡ് കേസുകളാണ് ആഗോള തലത്തില്‍ റിപ്പോർട്ട് ചെയ്തത്. 5134 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആഗോള തലത്തിൽ ആകെ കോവിഡ് മരണ സംഖ്യ 523011 എന്ന നിലയിലെത്തി.


Next Story

Related Stories