TopTop
Begin typing your search above and press return to search.

കോവിഡ് ഭേദമായവര്‍ക്ക് വീണ്ടും വൈറസ് വരില്ല എന്ന് പറയാന്‍ കഴിയില്ല - ലോകാരോഗ്യ സംഘടന

കോവിഡ് ഭേദമായവര്‍ക്ക് വീണ്ടും വൈറസ് വരില്ല എന്ന് പറയാന്‍ കഴിയില്ല - ലോകാരോഗ്യ സംഘടന

കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും വൈറസ് വരില്ല എന്ന് പറയാന്‍ കഴിയില്ല എന്ന് ഡബ്ല്യുഎച്ച്ഒ (ലോകാരോഗ്യ സംഘടന) എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍ഖോവ്. ആന്റിബോഡി ടെസ്റ്റുകള്‍ ഒരാള്‍ കൊവിഡിനെ അതിജീവിച്ചു എന്നതിന്റെയോ പ്രതിരോധശേഷിയുടേയോ തെളിവല്ല എന്നും ഡോ.മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. പല രാജ്യങ്ങളും ചൈനയെപ്പോലെ കോവിഡ് മരണസംഖ്യയില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാകുമെന്നും ഡോ.കെർഖോവ് പറഞ്ഞു.

ലോകത്തിലാകെ റിപ്പോര്‍ട്ട് ചെയ്ത 21 ലക്ഷത്തിലധികം വരുന്ന കോവിഡ് കേസുകളില്‍ 5.6 ലക്ഷത്തിലധികം പേര്‍ക്ക് അസുഖം ഭേദമായതായാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക്. ഏറ്റവുമധികം കോവിഡ് മരണങ്ങളും കേസുകളുമുണ്ടായ യുഎസ്സില്‍ ആന്റിബോഡി ടെസ്റ്റുകള്‍ നടത്താനിരിക്കുന്നതേയുള്ളൂ. ആന്റിബോഡികളുടെ തോത് അറിയാം എന്നത് മാത്രമാണ് ഈ ടെസ്റ്റുകള്‍ കൊണ്ടുള്ള ഗുണം. വൈറസ് ഇന്‍ഫെക്ഷനെതിരായ പ്രതിരോധത്തിനുള്ള ശേഷി ഒരാള്‍ക്കുണ്ടോ എന്ന് ഈ ടെസ്റ്റുകള്‍ വ്യക്തമാക്കുന്നതായി ഇതുവരെ തെളിവില്ല. അതേസമയം ആന്റിബോഡിയുള്ളവര്‍ക്ക് വീണ്ടും കൊവിഡ് രോഗം വരില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മൈക്ക് റയാന്‍ പറഞ്ഞു.

ജോണ്‍ ഹോപ്കിന്‍സ് കണക്ക് പ്രകാരം 22,65,727 പേര്‍ക്കാണ് ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. 1,55,145 പേര്‍ മരിച്ചു. യുഎസ്സില്‍ 35,74,932 കോവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 31456 പേര്‍ മരിച്ചു. 58,545 പേര്‍ക്ക് അസുഖം ഭേദമായി.


Next Story

Related Stories