TopTop
Begin typing your search above and press return to search.

കോവിഡ് 19 ചെറുപ്പക്കാരിലും മരണകാരണമായേക്കാം, മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

കോവിഡ് 19 ചെറുപ്പക്കാരിലും മരണകാരണമായേക്കാം, മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

കൊറോണ രോഗ ബാധ പ്രായമേറിയവരിലും കുട്ടികളിലുമാണ് ഗുരുതരമാവുകയെന്ന റിപ്പോർട്ടുകൾ തള്ളി ലോകാരോഗ്യസംഘടന. ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനം വ്യക്തമാക്കി. ചെറുപ്പക്കാരിലും രോഗം മരണകാരണമാവുന്നുണ്ടെന്ന് മനസിലാക്കണമെന്നാണ് ടെഡ്രോസ് അദാനം ചൂണ്ടിക്കാട്ടുന്നത്.

ചെറുപ്പക്കാരിൽ രോഗം കഠിനമാവില്ലെന്ന ധാരണ സമ്പര്‍ക്ക നിയന്ത്രണം ലംഘിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രോഗ ബാധ രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ തീവ്രപരിചരണത്തിൽ കഴിയുന്നവരിൽ മൂന്നിൽ രണ്ട് പേരും 70 വയസ്സിന് താഴെയുള്ളവരാണെന്നും 12 ശതമാനം 50 വയസ്സിന് താഴെയുള്ളവരാണെന്നും ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൈക്ക് റയാൻ കൂട്ടിച്ചേർത്തു.

ദക്ഷിണ കൊറിയയിൽ മരണത്തിന്റെ അഞ്ചിലൊന്ന് 60 വയസ്സിന് താഴെയുള്ള ആളുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച ജർമ്മനിയിൽ, വൈറസ് പോസിറ്റീവ് പരീക്ഷിച്ചവരിൽ 80 ശതമാനത്തിലധികം പേരും 60 വയസ്സിന് താഴെയുള്ളവരാണ്. “ഇത് ഒരു മോശം പനി സീസൺ മാത്രമല്ല. ഇത് അസാധാരണമാണ്, ”ഡോ. റയാൻ വ്യക്തമാക്കുന്നു.

അതിനിടെ ആഗോളതലത്തിൽ കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11000 പിന്നിട്ടു. യൂറോപ്പില്‍ മാത്രം രോഗബാധയെ തുടർന്ന് 5000 ത്തിലധികം പേര്‍ മരിച്ചു. ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 627 പേര്‍ വെള്ളിയാഴ്ച മാത്രം മരിച്ചെന്ന് ഇറ്റാലിയന്‍ നൽകുന്ന വിവരം. ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് നിരക്കാണ് ഇറ്റലിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മരണ നിരക്കിൽ ചൈനയെ മറികടന്ന ഇറ്റലിയില്‍ ഇതുനരെ മരിച്ചവരുടെ എണ്ണം 4032 ആയിട്ടുണ്ട്.

സ്‌പെയിനില്‍ മരണസംഖ്യ ആയിരം കടന്നു. 166 രാജ്യങ്ങളിലായി പടര്‍ന്ന കോവിഡ് 19 മഹാമാരി ഇതിനകം 260,000 പേരിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വൈറസിന്റെ പ്രധാന ഉറവിടമായിരുന്ന ചൈനയില്‍ 87,000 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.


Next Story

Related Stories