TopTop
Begin typing your search above and press return to search.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും സൂര്യാഘാതം: 111 പേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും സൂര്യാഘാതമേറ്റ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 111 പേര്‍ മരിച്ചു. തെലങ്കാനയില്‍ 66 പേരും ആന്ധ്രയില്‍ 45 പേരുമാണ് മരിച്ചത്.

തെലങ്കാനയില്‍ മഹബൂബ്‌നഗര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം. 28 പേര്‍. അതേസമയം രണ്ടാമതുള്ള മേദക് ജില്ലയില്‍ 11 പേരും മരിച്ചു. ചൂട് കാറ്റ് നിസാമാബാദില്‍ ഏഴു പേരുടേയും ഖമ്മം കരിംനഗര്‍ ജില്ലകളില്‍ അഞ്ചുപേരുടേയും ആദിലാബാദിലും വാറംഗലിലും നാലുപേരുടേയും നല്‍കോണ്ടയില്‍ രണ്ടു പേരുടേയും ജീവനുകള്‍ കവര്‍ന്നു. ഹൈദാരാബാദിലും സമീപത്തെ രംഗറെഡ്ഢി ജില്ലകളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നല്‍കോണ്ട, ഹനംകോണ്ട, ഖമ്മം, മഹബൂബ് നഗര്‍, രാമഗുണ്ടം പ്രദേശങ്ങളില്‍ 41 ഡിഗ്രി സെല്‍ഷ്യല്‍സാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

ആന്ധ്രാപ്രദേശില്‍ വൈ എസ് ആര്‍ കഡപ്പയില്‍ 16 പേരും പ്രകാശം ജില്ലയില്‍ 11 പേരും മരിച്ചതായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി എന്‍ ചിന്ന രാജപ്പ പറയുന്നു.

അനന്തപൂരില്‍ നാലുപേരും വിജയനഗരം, ചിറ്റൂര്‍, കുര്‍ണൂല്‍ എന്നിവിടങ്ങളില്‍ മൂന്നു പേര്‍ വീതവും ശ്രീകാകുളം കൃഷ്ണ ജില്ലകളില്‍ രണ്ടു പേര്‍ വീതവും മരിച്ചു. സൂര്യാഘാത ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍, നന്ദ്യാല്‍ എന്നിവിടങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.


Next Story

Related Stories