TopTop
Begin typing your search above and press return to search.

ഹൈക്കോടതിയില്‍ വീണ്ടും സംഘര്‍ഷം; പോലീസ് ലാത്തി വീശി

ഹൈക്കോടതിയില്‍ വീണ്ടും സംഘര്‍ഷം; പോലീസ് ലാത്തി വീശി

അഴിമുഖം പ്രതിനിധി

ഗവണമെന്റ് പ്ലീഡര്‍ ധനേഷ് മാത്യൂ മാഞ്ഞൂരാനെ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ ചൊല്ലി ഹൈക്കോടതിയില്‍ അരങ്ങേറിയ സംഘര്‍ഷത്തിന്‍റെ ബാക്കിയായി വീണ്ടും ഹൈക്കോടതിയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രണ വിധേയമല്ലാതെ വന്നതോടെ പോലിസ് ലാത്തിവീശി.

നേരത്തെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ധനേഷ് മാത്യൂവിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് അഭിഭാഷകര്‍ മര്‍ദ്ദിക്കുകയും ഹൈക്കോടതിയിലെ മീഡിയ റൂം ബലമായി അടപ്പിക്കുകയും വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് ഇറക്കിവിടുകയും ചെയ്തിരുന്നു.

കൊച്ചി കോണ്‍വെന്റ് റോഡില്‍ വച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവത്തിലാണ് ഗവണമെന്റ് പ്ലീഡറായ ധനേഷ് മാത്യൂ മാഞ്ഞൂരാനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കുകയും അതിലുറച്ചു നില്‍ക്കുകയും ചെയ്‌തെങ്കിലും സംഭവം കെട്ടിച്ചമച്ചതാണെന്നും ധനേഷിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് അഭിഭാഷകരുടെ വാദം.



Next Story

Related Stories